കോഴിക്കോട്: പന്നിയങ്കര മേല്‍പാലം നിര്‍മിച്ച വകയില്‍ ഡി.എം.ആര്‍.സി സര്‍ക്കാറിന് തിരികെ നല്‍കിയത് 10 കോടി രൂപ. പാലം നിര്‍മാണത്തിനായി സര്‍ക്കാര്‍ നല്‍കിയ 50.16 കോടിയില്‍നിന്നാണ് മിച്ചംവന്ന ഇത്രയും തുക തിരിച്ചേല്‍പിച്ചത്. 50.16 കോടി പാലമുണ്ടാക്കാനും 141 സെന്‍റ് ഭൂമി ഏറ്റെടുക്കാന്‍ 26 കോടിയുമായിരുന്നു സര്‍ക്കാര്‍ അനുവദിച്ചത്. എന്നാല്‍, നിര്‍മാണം 40.16 കോടിയില്‍ ഒതുക്കി ബാക്കി 10 കോടി തിരിച്ചുനല്‍കാന്‍ ഡി.എം.ആര്‍.സിക്കായി. 18 മാസംകൊണ്ട് പൂര്‍ത്തിയാക്കേണ്ടിയിരുന്ന പദ്ധതി സ്ഥലമേറ്റെടുപ്പ് കാരണം 32 മാസമായി നീണ്ടുപോയിട്ടും അനുവദിച്ച തുകയില്‍നിന്ന് ഇത്രയും തുക ബാക്കിയായതിനെ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അനുമോദിച്ചു. ആവശ്യത്തിനു മാത്രം ജീവനക്കാരെ നിയമിച്ചതും സമയം പരമാവധി ഉപയോഗിച്ചതുമാണ് ചെലവ് കുറക്കാന്‍ സഹായിച്ചതെന്ന് ഡി.എം.ആര്‍.സി അധികൃതര്‍ പറഞ്ഞു. ഡി.എം.ആര്‍.സി ജില്ലയില്‍ ഏറ്റെടുത്ത ആദ്യ പദ്ധതി കൂടിയാണ് പന്നിയങ്കര മേല്‍പാലം. ലൈറ്റ് മെട്രോ നിര്‍മാണമാണ് ജില്ലയിലെ അടുത്ത പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.