വടകര: ട്രെയില്‍ വഴിയുള്ള ലഹരിവസ്തുക്കളുടെ കടത്ത് വര്‍ധിക്കുന്നു. ഇതിനായി പ്രത്യേക ലോബിതന്നെ പ്രവര്‍ത്തിക്കുന്നതായി സൂചന. ഇക്കഴിഞ്ഞ രണ്ടാഴ്ചക്കിടെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും എക്സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയില്‍ 50 കിലോ പുകയില ഉല്‍പന്നങ്ങളാണ് വടകരയില്‍ പിടികൂടിയത്. ഇതില്‍ ഒരു തവണ മാത്രമാണ് പ്രതിയെ കിട്ടിയത്. കഴിഞ്ഞ ആറാം തീയതി ഒരു ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പന്നങ്ങളുമായി ഉത്തര്‍പ്രദേശ് സ്വദേശി ശ്രീരാം ശങ്കറിനെയാണ് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സും എക്സൈസ് സംഘവും പിടികൂടിയത്. മംഗലാപുരത്തുനിന്ന് വാങ്ങിയ പുകയില ഉല്‍പന്നങ്ങള്‍ വലിയ ബാഗിലാക്കി ഫറോക്കിലേക്കു കടത്തവെയാണ് ഇയാല്‍ പിടിയിലായത്. മംഗലാപുരത്ത് പതിനായിരം രൂപ മാര്‍ക്കറ്റ് വില വരുന്ന പുകയില ഉല്‍പന്നങ്ങള്‍ക്ക് ഇവിടെ, ഒരു ലക്ഷം രൂപ വിലവരുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഇതര സംസ്ഥാന തൊഴിലാളികളുള്‍പ്പെടെ ഇത്തരം പാന്‍മസാലകള്‍ക്ക് ആവശ്യക്കാര്‍ ഏറെയുള്ളതിനാല്‍ എളുപ്പം വിറ്റുപോകുമെന്നതിനാല്‍ ഏറെപേര്‍ ഈ മേഖല വരുമാന മാര്‍ഗമായി കണ്ടത്തെുകയാണ്. നാട്ടുകാരായ മയക്കുമരുന്ന് കച്ചവടക്കാര്‍ ഇതര സംസ്ഥാനക്കാരെ ഇടനിലക്കാരാക്കിയുള്ള ഇത്തരം കച്ചവടം പൊടിപൊടിക്കുന്നതായി പറയുന്നു. ഇതിനുപുറമെ, പാക്കറ്റ് ചാരായവും യഥേഷ്ടം കടത്തുന്നുണ്ടത്രെ. റോഡ് മാര്‍ഗമുള്ള ലഹരികടത്ത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതോടെയാണ് ട്രെയിന്‍ താവളമാക്കിയതെന്ന് പറയുന്നു. നിലവില്‍ എക്സൈസ്, ആര്‍.പി.എഫ് സംയുക്ത പരിശോധന നടത്തുന്നുണ്ടെങ്കിലും പരിമിതികള്‍ ഏറെയാണ്. ചുരുക്കം ഉദ്യോഗസ്ഥര്‍ക്ക് ട്രെയിനിലെ എല്ലാ കമ്പാര്‍ട്ട്മെന്‍റുകളും പരിശോധിക്കാന്‍ കഴിയില്ല. തൊണ്ടിമുതല്‍ കിട്ടിയാലും പ്രതികളെ തിരിച്ചറിയാന്‍ കഴിയില്ല. ഇതിനുപുറമെ, റെയില്‍വേ സ്റ്റേഷനുകളില്‍ ഇത്തരക്കാര്‍ക്ക് ഏജന്‍റുമാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നുള്ള വിവരവുമുണ്ട്. ഏത് കമ്പാര്‍ട്ട്മെന്‍റിലാണ് ഉദ്യോഗസ്ഥര്‍ കയറുന്നതെന്ന് നോക്കി ബന്ധപ്പെട്ടവരെ അറിയിക്കും. വേണമെങ്കില്‍ ഉല്‍പന്നങ്ങള്‍ നഷ്ടപ്പെടുത്തി മാറിനില്‍ക്കും. അല്ലാത്തപക്ഷം മറ്റ് കമ്പാര്‍ട്ട്മെന്‍റിലേക്ക് ഇക്കൂട്ടര്‍ മാറിക്കയറും. ട്രെയിനില്‍ നിത്യയാത്രികര്‍ക്ക് ഇത്തരക്കാരെ തിരിച്ചറിയാന്‍ കഴിയുന്നുണ്ടെങ്കിലും പുറത്തുപറയാറില്ല. മാഹി തൊട്ടടുത്ത പ്രദേശമായി കിടക്കുന്നതിനാല്‍ എല്ലാവിധ ലഹരി സംഘങ്ങളും വടകരയെ താവളമാക്കുന്നുണ്ട്. ഇതിനുപുറമെ മലബാറിലെ മയക്കുമരുന്ന് കോടതി പ്രവര്‍ത്തിക്കുന്നത് വടകരയിലാണ്. അടുത്തിടെ, വടകരയില്‍നിന്ന് 700ലേറെ മയക്കുമരുന്നു ഗുളികകള്‍ പിടികൂടിയിരുന്നു. വിദ്യാര്‍ഥികളെ ലക്ഷ്യമിട്ടാണ് ഇത്തരം ഗുളികകള്‍ കൊണ്ടുവരുന്നതെന്നാണറിയുന്നത്. ഈ സാഹചര്യത്തില്‍ പൊലീസ്, ആര്‍.പി.എഫ്, എക്സൈസ് സംയുക്ത പരിശോധനയും അന്വേഷണവും വേണമെന്നാണ് ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.