കക്കോടി: നിശ്ചിത മാര്‍ക്ക് നേടിയിട്ടും ഉദ്യോഗാര്‍ഥികളെ സാങ്കേതിക പിഴവിന്‍െറ പേരില്‍ ജില്ല സഹകരണ ബാങ്ക് ക്ളര്‍ക്ക്/ കാഷ്യര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയില്ളെന്ന പരാതിക്ക് പി.എസ്.സി യോഗത്തില്‍ തീരുമാനമായി. ഇതു സംബന്ധിച്ച് ഒക്ടോബര്‍ 29ന് മാധ്യമം റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുരുവട്ടൂര്‍ പഞ്ചായത്തിലെ പയങ്ങര ചാലില്‍ കെ.പി. അജുഷയാണ് ജില്ല പി.എസ്.സി ഓഫിസര്‍ക്കും പി.എസ്.സി ചെയര്‍മാനും പരാതി നല്‍കിയത്. അനുകൂല നടപടിയുണ്ടായതിനാല്‍ പട്ടിക പുന$പ്രസിദ്ധീകരിക്കും. കാറ്റഗറി നമ്പര്‍ 020/2014, 021/2014 പരീക്ഷയില്‍ ജനറല്‍ വിഭാഗത്തിലും സംവരണവിഭാഗത്തിലും അപേക്ഷിച്ചതനുസരിച്ച് 19.12.2015നാണ് പരീക്ഷ എഴുതിയത്. തുടര്‍ന്ന് 28.9.2016 സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ വേണ്ടി പി.എസ്.സി ഓഫിസില്‍നിന്ന് സന്ദേശവും ലഭിച്ചു. എന്നാല്‍, ഷോര്‍ട്ട് ലിസ്റ്റില്‍ നമ്പര്‍ ഉള്‍പ്പെട്ടില്ല. തുടര്‍ന്ന് പി.എസ്.സി ഓഫിസുമായി ബന്ധപ്പെട്ടപ്പോള്‍ അപേക്ഷ സമയത്ത് ബികോം വിത്ത് കോര്‍പറേഷന്‍ എന്നതിനുപകരം ഈക്വലന്‍റ് ടു ബി.കോം (കോര്‍പറേഷന്‍) എന്നാണ് രേഖപ്പെടുത്തിയതെന്നും തന്മൂലമാണ് ലിസ്റ്റില്‍നിന്ന് ഒഴിവാക്കിയതെന്നും അറിയിച്ചു. സ്വകാര്യ ഇന്‍റര്‍നെറ്റ് കഫേയില്‍നിന്ന് പി.എസ്.സി ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത സന്ദര്‍ഭത്തില്‍ വന്ന ഓപ്ഷനിലാണ് താന്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ഉദ്യോഗാര്‍ഥി ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇത് മാധ്യമം വാര്‍ത്തയാക്കിയതോടെയാണ് സമാനമായ സാങ്കേതിക പിഴവുപറ്റിയ ഉദ്യോഗാര്‍ഥികള്‍ക്കും അനുകൂലമായി വിധി ഇപ്പോള്‍ പി.എസ്.സി പുറപ്പെടുവിച്ചത്. ബിരുദത്തിന് കോര്‍പറേഷന്‍ പാഠ്യവിഷയമായി അപേക്ഷയില്‍ അവകാശപ്പെടാത്തവരെയും ജില്ല സഹകരണ ബാങ്കുകളിലെ ക്ളര്‍ക്/കാഷ്യര്‍ തസ്തികയായി പരിഗണിക്കാനാണ് പി.എസ്.സി തീരുമാനം. ഏതെങ്കിലും ബിരുദവും എച്ച്.ഡി.സി/ജെ.ഡി.സിയും അല്ളെങ്കില്‍ ബി.കോം വിത്ത് കോര്‍പറേഷനുമാണ് യോഗ്യതയായി പറയുന്നത്. കെ.ഡി.സി ബാങ്കില്‍ അംഗത്വമുള്ള സൊസൈറ്റിയില്‍ മൂന്നു വര്‍ഷം ജോലി ചെയ്യുന്നവര്‍ക്ക് കെ.ഡി.സി ബാങ്ക് നിയമനങ്ങളില്‍ 50 ശതമാനം സംവരണവുമുണ്ട്. ഇതിന്‍െറ അടിസ്ഥാനത്തില്‍ ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും അജുഷ പരീക്ഷ എഴുതിയിരുന്നു.ജനറല്‍ വിഭാഗത്തില്‍ 48.33ഉം സംവരണവിഭാഗത്തിന് രണ്ടും ആയിരുന്നു കട്ടോഫ് മാര്‍ക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.