കോഴിക്കോട്: നിലമ്പൂര്‍ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോവാദി നേതാവ് അജിത എന്ന കാവേരിയുടെ മൃതദേഹം അവരുടെ സുഹൃത്തുക്കള്‍ക്ക് വിട്ടുകൊടുക്കാന്‍ കേരള സര്‍ക്കാര്‍ തയാറാവണമെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍. കേരളം പോലെ മാനുഷികമായ രാഷ്ട്രീയ പരിഗണനകളുള്ള ഒരു സംസ്ഥാനത്തില്‍ ചെറുപ്പം മുതല്‍ക്കേ സാമൂഹിക പ്രശ്നങ്ങളില്‍ ഇടപെട്ട ഒരു സ്ത്രീയെ പൊലീസ് കൊലപ്പെടുത്തി ജഡം അജ്ഞാതമെന്ന നിലക്ക് സംസ്കരിക്കുന്നത് പൊറുക്കാനാവില്ല. അജിതക്ക് മാന്യമായ ഒരു സംസ്കാരം നല്‍കുന്നതിന് അവരുടെ സുഹൃത്തുക്കള്‍ക്ക് അവസരം നല്‍കാന്‍ ഇടതുപക്ഷ സര്‍ക്കാര്‍ തയാറാകണം. ഇല്ളെങ്കില്‍ അത് തെറ്റായ സന്ദേശം നല്‍കലാവുമെന്നും പ്രസ്താവന പറയുന്നു. ടി.ടി. ശ്രീകുമാര്‍, ജെ. ദേവിക, മീന കന്ദസാമി, റീമ കല്ലിങ്ങല്‍, ഡോ. ബിജു, എ. വാസു, ശിഹാബുദീന്‍ പൊയ്ത്തുംകടവ്, സി.ആര്‍. നീലകണ്ഠന്‍ (ആം ആദ്മി പാര്‍ട്ടി), കെ.കെ. കൊച്ച് (ദലിത് ആക്ടിവിസ്റ്റ്), കല്‍പ്പറ്റ നാരായണന്‍, ഡോ. പി. ഗീത, എന്‍.പി. ചേക്കുട്ടി, കെ.സി. ഉമേഷ് ബാബു, ഡോ. ആസാദ് , ഗോപാല്‍ മേനോന്‍, അഡ്വ. പി.എ. പൗരന്‍, കെ.എസ്. ഹരിഹരന്‍, കെ.എം. സലീംകുമാര്‍ (എഡിറ്റര്‍, ദലിത് മാഗസിന്‍), ഡോ. കെ.ടി. രാംമോഹന്‍ (സാമൂഹിക ശാസ്ത്രജ്ഞന്‍), ടി.എന്‍. ജോയ് (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), കെ.പി. സേതുനാഥ് (മാധ്യമപ്രവര്‍ത്തകന്‍), ടി.കെ. വാസു (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), പുരുഷന്‍ ഏലൂര്‍ (പരിസ്ഥിതി പ്രവര്‍ത്തകന്‍), കെ.കെ. ഷാഹിന (മാധ്യമ പ്രവര്‍ത്തക), എന്‍. സുബ്രമണ്യന്‍ (മനുഷ്യാവകാശ പ്രവര്‍ത്തകന്‍), സുല്‍ഫത്ത് (സാമൂഹിക പ്രവര്‍ത്തക), കെ.പി. ശശി (ഫിലിം മേക്കര്‍), ആശാലത (എഴുത്തുകാരി), സി.എസ്. മുരളി (കെ.ഡി.എം.എസ്), ഡോ. രേഖാരാജ് (ദലിത് ഫെമിനിസ്റ്റ്) ഷഹബാസ് അമന്‍, പ്രകാശ് ബാരെ, ഐ. ഗോപിനാഥ്, പി.ജെ. മോന്‍സി എന്നിവരാണ് പ്രസ്താവനയില്‍ ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.