യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറിയുടെ വീടിന് നേരെ ആക്രമണം

തണ്ണീര്‍പന്തല്‍: യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി പ്രഫുല്‍ കൃഷ്ണയുടെ കടമേരിയിലെ വീടിനു നേരെ ആക്രമണം. കരിഓയില്‍ നിറച്ച ബള്‍ബുകള്‍ വീടിനുനേരെ എറിയുകയായിരുന്നു. ചുമരില്‍ തട്ടി ബള്‍ബ് തകര്‍ന്ന് കരി പടര്‍ന്ന നിലയിലാണ്. പ്രഫുലും കുടുംബവും വീട്ടിലുണ്ടായിരുന്നു. അര്‍ധരാത്രിയോടെയാണ് സംഭവം. ശബ്ദം കേട്ട് ഉണര്‍ന്ന് പരിസരത്ത് അന്വേഷിച്ചപ്പോള്‍ ബൈക്കിലത്തെിയ അക്രമികള്‍ ഇരുളില്‍ മറഞ്ഞു. കഴിഞ്ഞദിവസം രാത്രിയില്‍ കടമേരി ആര്‍.എസ്.എസ്. ശാഖ പരിസരത്ത് ബോംബ് സ്ഫോടനമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് പ്രഫുലിന്‍െറ വീടിന് നേരെ ആക്രമണം നടന്നത്.അതിനിടെ സംഭവങ്ങളില്‍ പ്രതിഷേധിച്ച് കടമേരിയില്‍ ബി.ജെ.പി നടത്തിയ പ്രകടനത്തിനു നേരെയുണ്ടായ ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കുറ്റിയില്‍ സൂരജിനാണ് (22) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച വൈകീട്ട് ആറു മണിയോടെയാണ് സംഭവം. പ്രതിഷേധ പ്രകടനം കടമേരി ക്ഷേത്രത്തിനു സമീപമത്തെിയപ്പോള്‍ അടുത്തുള്ള കെട്ടിടത്തില്‍നിന്ന് കല്ളേറുണ്ടാകുകയായിരുന്നു. ഇതോടൊപ്പം കെട്ടിടത്തിന്‍െറ സമീപത്തായി ബോംബ് സ്ഫോടനവും നടന്നു. കല്ളേറില്‍ വഴിയാത്രക്കാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. റേഷന്‍ ഷാപ്പ് ജീവനക്കാരിയടക്കം നിരവധി പേര്‍ക്ക് പരിക്കുണ്ട്. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ നാദാപുരം പൊലീസ് ലാത്തിച്ചാര്‍ജും ഗ്രനേഡും പ്രയോഗിച്ചു. സംഭവത്തിനു പിന്നില്‍ സി.പി.എമ്മാണെന്ന് ബി.ജെ.പി ആരോപിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.