കോഴിക്കോട്: ആയിരത്തിന്‍െറയും അഞ്ഞൂറിന്‍െറയും നോട്ടുകള്‍ അസാധുവാക്കിയിട്ട് ഒരു മാസമായിട്ടും പ്രതിസന്ധിക്ക് അയവില്ല. 2000ത്തിന്‍െറ നോട്ടുമാത്രം കിട്ടിയാല്‍ പ്രതിസന്ധി കൂടുകയല്ലാതെ കുറയില്ളെന്നിരിക്കെ 500ന്‍െറ നോട്ടുകള്‍ കൂടുതല്‍ ലഭ്യമാക്കാന്‍ അധികൃതര്‍ നടപടിയെടുക്കുന്നില്ല. പേരിനുമാത്രം ചില എ.ടി.എമ്മുകളില്‍ പണം ലഭിക്കുമ്പോഴും അടഞ്ഞുകിടക്കുന്നവയില്‍ പണമത്തെിക്കാനും ഒരു മാസമായിട്ടും നടപടിയില്ല. ഈ ദുരിതം എന്നുതീരുമെന്നാണ് ഒരോ ദിവസം കഴിയുമ്പോഴും സാധാരണക്കാര്‍ ചോദിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അല്‍പം ആശ്വാസമുണ്ടായിരുന്നെങ്കിലും ബുധനാഴ്ച പലയിടത്തും വലിയ പ്രതിസന്ധിയാണ് ഉണ്ടായത്. 24,000 രൂപവരെ വിതരണത്തിന് അനുമതിയുണ്ടായിരുന്നെങ്കിലും പ്രമുഖ ബാങ്കുകളുടെ മിക്ക ശാഖകളിലും അയ്യായിരവും പതിനായിരവും മാത്രമാണ് വിതരണം ചെയ്തത്. ചില ശാഖകളില്‍ ആളുകള്‍ മണിക്കൂറുകളോളം കാത്തുനിന്നിട്ടും അവസാനം പണമില്ലാതെ മടങ്ങേണ്ടിവന്നു. ഇത് ചിലയിടങ്ങളില്‍ പ്രതിഷേധത്തിനിടയാക്കി. എ.ടി.എമ്മുകളുടെ സ്ഥിതിയും വിഭിന്നമല്ല. ജില്ലയിലെ പകുതിയിലധികം എ.ടി.എമ്മുകളില്‍ ഇപ്പോഴും പണമത്തെിയിട്ടില്ല. മിക്കതിന്‍േറയും ഷട്ടര്‍ താഴ്ത്തിയ നിലയിലാണ്. ഇനി പണമുള്ളിടത്താണെങ്കില്‍ രണ്ടായിരത്തിന്‍െറ നോട്ട് മാത്രവും. എസ്.ബി.ഐക്ക് ജില്ലയില്‍ നാല്‍പതോളം ശാഖകളാണുള്ളത്. ആര്‍.ബി.ഐയില്‍നിന്ന് ബുധനാഴ്ച പണം വരാത്തതിനാല്‍ മിക്ക ശാഖകളുടെയും പ്രവര്‍ത്തനം ഭാഗികമായിരുന്നു. മുന്‍ ദിവസങ്ങളിലെ മിച്ച തുകയാണ് ബുധനാഴ്ചയും വിതരണം ചെയ്തത്. വ്യാഴാഴ്ച രാവിലെ പണം ലഭിച്ചില്ളെങ്കില്‍ ഉച്ചയോടെ പ്രവര്‍ത്തനം പൂര്‍ണമായും തടസ്സപ്പെടുമെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജില്ലയിലെ ഫെഡറല്‍ ബാങ്കിന് ബുധനാഴ്ചയും ആര്‍.ബി.ഐയില്‍ നിന്ന് പണം ലഭിച്ചിട്ടില്ല. തിങ്കളാഴ്ച ലഭിച്ച പണം ഉപയോഗിച്ചാണ് ഇവര്‍ ഇത്രയും ദിവസം തള്ളിനീക്കിയത്. പല ശാഖകളിലും പണവിതരണത്തിന് ബുധനാഴ്ച കടുത്ത നിയന്ത്രണമാണ് ഏര്‍പ്പെടുത്തിയത്. 10,000 രൂപവരെയാണ് ഇടപാടുകാര്‍ക്ക് ലഭിച്ചത്. നിക്ഷേപം ഉയരാത്തതും വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ഫെഡറല്‍ ബാങ്കിന്‍െറ കോഴിക്കോട് സോണിന് കീഴില്‍വരുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായുള്ള 142 ശാഖകളിലേക്കായി വ്യാഴാഴ്ച 20 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എസ്.ബി.ടിയുടെ പല ശാഖകളിലും കടുത്ത നിയന്ത്രണത്തോടെയാണ് പണം വിതരണം ചെയ്തത്. മിക്കയിടത്തും 12,000 രൂപവരെയാണ് നല്‍കിയത്. ജില്ലയില്‍ 27 ശാഖകളുള്ള എസ്.ബി.ടിക്ക് വ്യാഴാഴ്ച 50 കോടി രൂപ ലഭിക്കുമെന്നാണ് പ്രതീക്ഷ. മെര്‍ക്കന്‍റയില്‍ ബാങ്ക്, അര്‍ബന്‍ ബാങ്ക് എന്നിവക്ക് പണം കൈമാറേണ്ട ചുമതല ഇവര്‍ക്കാണ്. കനറാ ബാങ്കിന് ബുധനാഴ്ച 90 കോടിയോളം രൂപ ലഭിച്ചു. അതിനാല്‍ ജില്ലയിലെ 46 ശാഖകളുടെ പ്രവര്‍ത്തനം ഏറക്കുറെ സുഗമമായിരുന്നെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.