ജപ്പാന്‍ കുടിവെള്ള പദ്ധതി: ആദ്യഘട്ട കണക്ഷന്‍ ബേപ്പൂര്‍ മേഖലയില്‍

ഫറോക്ക്: ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഭാഗമായി ബേപ്പൂര്‍ നിയോജക മണ്ഡലത്തില്‍ ആദ്യഘട്ടത്തില്‍ ബേപ്പൂര്‍ മേഖലയില്‍ കണക്ഷന്‍ നല്‍കാന്‍ 20ന് അപേക്ഷ സ്വീകരിക്കാന്‍ തീരുമാനം. ഇതുസംബന്ധിച്ച് സ്ഥലം എം.എല്‍.എ വി.കെ.സി. മമ്മദ് കോയ വിളിച്ചുചേര്‍ത്ത വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. അപേക്ഷ സ്വീകരിക്കുന്നതിന് സോണല്‍ ഓഫിസില്‍ സൗകര്യമൊരുക്കും. ചെറുവണ്ണൂര്‍ നല്ലളം മേഖലയിലെ മോഡേണ്‍, കൊളത്തറ, നല്ലളം എന്നിവിടങ്ങളില്‍ 20ന് പൈപ്പ്ലൈന്‍ സ്ഥാപിക്കുന്ന പ്രവൃത്തി തുടങ്ങും. ഇതോടൊപ്പം മോഡേണ്‍ ജലസംഭരണിയില്‍നിന്ന് പ്രധാന പൈപ്പ്ലൈനുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിയും ആരംഭിക്കും. ജലവിതരണ പൈപ്പുകള്‍ സ്ഥാപിച്ച് വെള്ളമത്തെിയ പ്രദേശങ്ങളിലുള്ളവര്‍ക്കെല്ലാം ആദ്യഘട്ടത്തില്‍ കണക്ഷന്‍ നല്‍കും. കടലുണ്ടി പഞ്ചായത്തില്‍ ബാക്കിയുള്ള പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി, ടാങ്കില്‍നിന്ന് ജലവിതരണ മെയിന്‍ പൈപ്പ് സ്ഥാപിക്കുന്ന പ്രവൃത്തി എന്നിവയും 20ന് ആരംഭിക്കും. ഫെബ്രുവരി അവസാനത്തോടെ ഇവിടെയും കണക്ഷന്‍ നല്‍കും. നഗരസഭാ പ്രദേശത്ത് പൈപ്പ്ലൈന്‍ സ്ഥാപിക്കാത്ത മേഖലകളെക്കുറിച്ച് പരിശോധിച്ച് എസ്റ്റിമേറ്റ് തയാറാക്കും. ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം 16ന് എം.എല്‍.എ ഓഫിസില്‍ ചേരും. യോഗത്തില്‍ വാട്ടര്‍ അതോറിറ്റി പി.എച്ച് ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ സന്തോഷ്കുമാര്‍, അസി. എക്സി. എന്‍ജിനീയര്‍മാരായ ടി. സുരേഷ്ബാബു, ജിതേഷ്, അസി. എന്‍ജിനീയര്‍മാരായ മുരളീധരന്‍, സാജന്‍ എന്നിവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.