കക്കോടി: ചാലില്‍ത്താഴം പടാറ്റ പറമ്പില്‍ തണ്ണീര്‍ത്തടം നികത്തുന്നത് തടഞ്ഞു. ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡില്‍ ഉള്‍പ്പെട്ട 75 സെന്‍റ് വയല്‍ മണ്ണിട്ട് നികത്തുന്നതാണ് ചൊവ്വാഴ്ച നാട്ടുകാര്‍ തടഞ്ഞത്. നേരത്തേ വയല്‍ നികത്തുന്നത് തടഞ്ഞവരുടെ ഒത്താശയിലാണ് നീര്‍ത്തടം മണ്ണിട്ട് നികത്തുന്നതെന്ന ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ഹര്‍ത്താല്‍ ദിനത്തിലും സര്‍ക്കാര്‍ ഓഫിസ് അവധിയായ ചൊവ്വാഴ്ചയും ഇരുപത്തിയഞ്ചോളം ലോഡ് മണ്ണാണ് നീര്‍ക്കെട്ട് പ്രദേശത്ത് ഇറക്കിയിരിക്കുന്നത്. പ്രദേശവാസികളുടെ പരാതിയെ തുടര്‍ന്ന് വാര്‍ഡ് മെംബര്‍ ഇ.എം. ഗിരീഷ്കുമാര്‍, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഇ.പി. സതീഷ്കുമാര്‍, കെ.കെ. വാസു എന്നിവര്‍ സ്ഥലത്തത്തെി മണ്ണിടാന്‍ അനുവദിക്കില്ളെന്ന് അറിയിക്കുകയായിരുന്നു. സ്ഥലത്തിന്‍െറ ഉടമസ്ഥനെക്കുറിച്ച് അറിവില്ളെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഒട്ടേറെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ക്ക് കാരണമാകുന്ന തരത്തില്‍ നീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ലിനെ മറയാക്കി പൂര്‍വാധികം ശക്തിയോടെ വീണ്ടും മണ്ണിടല്‍ തുടങ്ങിയതില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കഴിഞ്ഞദിവസം കക്കോടി മുക്കിനു സമീപം ബാലുശ്ശേരി റോഡിനോട് ചേര്‍ന്നുള്ള ഭാഗം മണ്ണിട്ട് നികത്തുന്നത് തടയുകയും അധികൃതര്‍ ഇടപെട്ട് മണ്ണ് എടുത്തുമാറ്റുകയും ചെയ്തിരുന്നു. വയലുകളുടെയും നീര്‍ത്തടങ്ങളുടെയും ഒരുഭാഗത്ത് അല്‍പം മണ്ണിട്ടശേഷം കപ്പയോ വാഴയോ വെക്കുന്ന പ്രവണത കൂടിവരുകയാണ്. കാലക്രമേണ കൃഷി വ്യാപിപ്പിച്ച് നീര്‍ക്കെട്ട് പ്രദേശത്തിനെ ചെമ്മണ്ണണിയിക്കുന്നു. അധികൃതരുടെ ഒത്താശയോടെ രേഖകളില്‍ കൃത്രിമം കാണിക്കുകയും ചെയ്യുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.