ലക്ഷ്മി മടങ്ങി, സഹോദരന്‍െറ സ്നേഹത്തണലിലേക്ക്

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍നിന്ന് ഒരാള്‍ക്കുകൂടി സ്വന്തം വീടിന്‍െറ തണലിലേക്ക് മടക്കം. ഒരുവര്‍ഷം മുമ്പ് ആശുപത്രിയിലത്തെിയ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിലെ വികരാബാദ് സ്വദേശിയായ ലക്ഷ്മിയെന്ന കവിതയാണ് സഹോദരന്‍ പ്രവീണ്‍കുമാറിനോടൊപ്പം വീട്ടിലേക്ക് മടങ്ങിയത്. അച്ഛനും അമ്മയും മരിച്ചുപോയ ലക്ഷ്മിക്ക് ബന്ധുവായി സഹോദരന്‍ മാത്രമേയുള്ളൂ. പ്രവീണും മറ്റൊരു അകന്ന ബന്ധുവും ചേര്‍ന്നാണ് 23കാരിയായ ലക്ഷ്മിയെ കൂട്ടിക്കൊണ്ടുപോയത്. ഭര്‍ത്താവ് മരിച്ച ലക്ഷ്മി സഹോദരനോടൊപ്പമായിരുന്നു താമസം. വളരെ പാവപ്പെട്ട ഇരുവരും മംഗലാപുരത്ത് കൂലിവേല ചെയ്താണ് ജീവിച്ചത്. മാനസികാസ്വാസ്ഥ്യങ്ങളൊന്നും അക്കാലത്ത് പ്രകടിപ്പിച്ചിരുന്നില്ല. ജോലികഴിഞ്ഞ് ഒരിക്കല്‍ സഹോദരന്‍ നാട്ടിലേക്ക് ട്രെയിന്‍ കയറ്റിവിട്ട ലക്ഷ്മി വഴിതെറ്റി കാസര്‍കോട്ടത്തെുകയായിരുന്നു. കാസര്‍കോട് പൊലീസാണ് കോടതി നിര്‍ദേശപ്രകാരം ലക്ഷ്മിയെ കുതിരവട്ടം ആശുപത്രിയിലത്തെിച്ചത്. ഒരു വര്‍ഷത്തോളമായി ഇവിടെയത്തെിയിട്ട്. ഇതിനിടയില്‍ ഇടക്കിടെ മാനസികാസ്വാസ്ഥ്യങ്ങള്‍ കാണിച്ചുതുടങ്ങി. ഒരുവര്‍ഷത്തെ ചികിത്സയിലൂടെ ഏറെ മാറ്റമുണ്ടായി. ഒടുവില്‍ മാനസികാരോഗ്യകേന്ദ്രത്തില്‍നിന്ന് ഒരുപാടു പേരെ സ്വന്തം വീട്ടിലേക്ക് പറഞ്ഞയക്കാന്‍ പ്രയത്നിച്ച കോട്ടൂളിയിലെ എം. ശിവന്‍തന്നെ ലക്ഷ്മിക്കുവേണ്ടിയും രംഗത്തത്തെി. ആഭ്യന്തര വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം ലക്ഷ്മിയോട് വിവരങ്ങള്‍ അന്വേഷിച്ച് വികരാബാദ് പൊലീസില്‍ അറിയിക്കുകയായിരുന്നു. അവിടത്തെ പൊലീസിന്‍െറ ഇടപെടലിലൂടെ സഹോദരന്‍ പ്രവീണിനെ കണ്ടത്തെുകയും ലക്ഷ്മിയെക്കുറിച്ച് വിവരമറിയിക്കുകയും ചെയ്തു. ഇതിന്‍െറ അടിസ്ഥാനത്തിലാണ് പ്രവീണും ബന്ധുവും ഞായറാഴ്ച കോഴിക്കോട്ടത്തെിയത്. ആശുപത്രിയില്‍ കഴിഞ്ഞ നാളുകളില്‍ ഇവിടത്തെ പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള ചര്‍ക്ക യൂനിറ്റില്‍ പ്രവര്‍ത്തിച്ച് ചെറുതല്ലാത്ത ഒരു സമ്പാദ്യവും നേടിയിട്ടുണ്ട് ലക്ഷ്മി. ഒരു വര്‍ഷം മുമ്പ് നഷ്ടപ്പെട്ടെന്നു കരുതിയ, മറ്റാരുമില്ലാത്ത രണ്ട് സഹോദരങ്ങളുടെ പുന$സമാഗമത്തിന്‍െറ വികാരഭരിതമായ മുഹൂര്‍ത്തങ്ങളായിരുന്നു കുതിരവട്ടം ആശുപത്രിയില്‍ അരങ്ങേറിയത്. ഒരുവര്‍ഷം തന്നെ പരിപാലിച്ച ആശുപത്രി സൂപ്രണ്ട് ഡോ. എന്‍. രാജേന്ദ്രനോടും സഹോദരനെ തിരിച്ചുകിട്ടാന്‍ നിമിത്തമായ ശിവേട്ടനോടുമെല്ലാം അറിയാവുന്ന ഭാഷയില്‍ നന്ദി പറഞ്ഞാണ് ഞായറാഴ്ച വൈകീട്ട് നാലിന് ലക്ഷ്മി വീട്ടിലേക്ക് മടങ്ങിയത്. ഇവരുടെ മടക്കയാത്രക്കുള്ള ട്രെയിന്‍ ടിക്കറ്റും മറ്റു ചെലവും ആശുപത്രിയില്‍നിന്നാണ് നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.