പ്രവാസികള്‍ കേരളത്തിന്‍െറ സാമ്പത്തിക നട്ടെല്ല് –പാറക്കല്‍ അബ്ദുല്ല എം.എല്‍.എ

മുക്കം: പ്രവാസികള്‍ കേരളത്തിന്‍െറ സാമ്പത്തിക നട്ടെല്ലാണന്ന് പാറക്കല്‍ അബ്ദുല്ല എം.എല്‍.എ അഭിപ്രായപ്പെട്ടു. മുക്കം മുസ്ലിം ഓര്‍ഫനേജ് 60ാം വാര്‍ഷികത്തോടനുബന്ധിച്ച് നടത്തിയ പ്രവാസി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇ.കെ. ഹുസൈന്‍ ഹാജി അധ്യക്ഷത വഹിച്ചു. മുക്കം താഴക്കോട് ജുമാമസ്ജിദ് ഇമാം ഹുസൈന്‍ യമാനി ആലിന്‍തറ പ്രാര്‍ഥന നടത്തി. സുപ്രഭാതം സി.ഇ.ഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ മുഖ്യപ്രഭാഷണം നടത്തി. ജില്ല പഞ്ചായത്ത് അംഗം സി.കെ. ഖാസിം, ഏബിള്‍ ഇന്‍റര്‍നാഷനല്‍ ഗ്രൂപ് എം.ഡി സിദ്ദീഖ് പുറായില്‍, ഉസ്മാന്‍ ഹാജി പറമ്പത്ത്, മൂസ ഹാജി അജ്മാന്‍, വി.ഇ. മോയിമോന്‍ ഹാജി, വി. അബ്ദുല്ലക്കോയ ഹാജി, വി. മുഹമ്മദ്മോന്‍ ഹാജി, സി. മൂസ മാസ്റ്റര്‍, വി. കുഞ്ഞാലി ഹാജി, കെ.എന്‍.എസ്. മൗലവി, എ.എം. അഹമ്മദ് കുട്ടി ഹാജി, യു.കെ. അബു ഹാജി, കെ.ടി. അബ്ദുറഹ്മാന്‍ മാസ്റ്റര്‍, പ്രഫ. കെ.കെ മുഹമ്മദ്, കണ്ടിയില്‍ ബീരാന്‍കുട്ടി ഹാജി, ഡോ. അബ്ദുല്‍ ഗഫൂര്‍ എന്നിവര്‍ സംസാരിച്ചു. എന്‍.കെ. കുഞ്ഞിരായിന്‍ ഹാജി സ്വാഗതവും ടി.പി. ഉണ്ണിമോയി ഹാജി നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.