കൊടിയത്തൂര്‍: മുക്കം ഉപജില്ല സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കൊടിയത്തൂര്‍ പി.ടി.എം എച്ച്.എസ്.എസും ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ചേന്ദമംഗലൂര്‍ എച്ച്.എസ്.എസും ചാമ്പ്യന്മാരായി. ഹൈസ്കൂള്‍ വിഭാഗത്തില്‍ ചേന്ദമംഗലൂര്‍ എച്ച്.എസ്.എസും ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ തിരുവമ്പാടി സേക്രഡ് ഹാര്‍ട്ടുമാണ് രണ്ടാം സ്ഥാനത്തത്തെിയത്. യു.പി, എല്‍.പി വിഭാഗങ്ങളില്‍ തിരുവമ്പാടി ഇന്‍ഫന്‍റ് ജീസസ് സ്കൂള്‍ ചാമ്പ്യന്മാരായി. രണ്ട് വിഭാഗങ്ങളിലും കൊടിയത്തൂര്‍ ജി.എം.യു.പി സ്കൂളാണ് രണ്ടാം സ്ഥാനത്ത്. അറബിക് കലാമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കൊടിയത്തൂര്‍ പി.ടി.എം ഹൈസ്കൂളും യു.പി, എല്‍.പി വിഭാഗങ്ങളില്‍ കൊടിയത്തൂര്‍ ജി.എം.യു.പിയും ചാമ്പ്യന്മാരായി. സംസ്കൃത കലാമേളയില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ കൊടിയത്തൂര്‍ പി.ടി.എം എച്ച്.എസ്.എസും യു.പി വിഭാഗത്തില്‍ മുത്താലം വിവേകാനന്ദ സ്കൂളും ജേതാക്കളായി. കലോത്സവം ഹൈസ്കൂള്‍ വിഭാഗത്തിലും അറബിക്, സംസ്കൃത മേളകളിലും ചാമ്പ്യന്മാരായ കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസ്.എസ് മേളയില്‍ കൂടുതല്‍ നേട്ടം കൊയ്തു. കൊടിയത്തൂര്‍ പി.ടി.എം.എച്ച്.എസ്.എസിലും വാദിറഹ്മ സ്കൂളിലുമായി നടന്ന മേളയില്‍ 400 ഇനങ്ങളിലായി ഉപജില്ലയിലെ 76 സ്കൂളുകളില്‍നിന്നായി 3000ത്തോളം വിദ്യാര്‍ഥി പ്രതിഭകള്‍ മാറ്റുരച്ചു. സമാപനച്ചടങ്ങില്‍ ട്രോഫികള്‍ കുന്ദമംഗലം ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രമ്യഹരിദാസ് സമ്മാനിച്ചു. കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.ടി.സി. അബ്ദുല്ല അധ്യക്ഷത വഹിച്ചു. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി.കെ. വിനോദ്, എ.ഇ.ഒ ലൂക്കോസ് മാത്യു, ബ്ളോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് കെ.പി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.