കൂടരഞ്ഞി ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് വിശ്വാസവോട്ട് നേടി

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതിക്കെതിരെയുള്ള അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. യു.ഡി.എഫ് നേത്യത്വത്തിലുള്ള കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റും വൈസ് പ്രസിഡന്‍റും വിശ്വാസ വോട്ട് നേടി. യു.ഡി.എഫ് ഭരണസമിതിക്ക് കേരള കോണ്‍ഗ്രസ് (എം) നല്‍കിയിരുന്ന പിന്തുണ പിന്‍വലിച്ചതോടെയാണ് അവിശ്വാസ പ്രമേയ വോട്ടെടുപ്പിന് സാഹചര്യമൊരുങ്ങിയത്. 14 അംഗ ഭരണസമിതിയില്‍ എട്ട് അംഗങ്ങളാണ് അവിശ്വാസ പ്രമേയ നോട്ടീസില്‍ ഒപ്പിട്ടിരുന്നത്. എന്നാല്‍, വ്യാഴാഴ്ച പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനുമെതിരെയുള്ള അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍ കേരള കോണ്‍ഗ്രസ് (എം) ലെ ഒരംഗം വിട്ട് നിന്നതോടെയാണ് യു.ഡി.എഫ് ഭരണസമിതി വിശ്വാസ വോട്ട് നേടിയത്. എല്‍. ഡി. എഫിലെ ആറ് അംഗങ്ങളും കേരള കോണ്‍ഗ്രസ് എമ്മിലെ രണ്ട് അംഗങ്ങളുമാണ് പ്രസിഡന്‍റ് കോണ്‍ഗ്രസ് വിമതയായ സോളി ജോസഫ് വൈസ് പ്രസിഡന്‍റ് മുസ്ലിംലീഗിലെ വി.എ. നസീര്‍ എന്നിവര്‍ക്കെതിരെ അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കിയിരുന്നത്. കേരള കോണ്‍ഗ്രസിലെ ഗ്രേസി കീലത്ത് അവിശ്വാസ പ്രമേയ വോട്ടെടുപ്പിനത്തൊതെ മുങ്ങിയതോടെയാണ് യു.ഡി.എഫിന് ഭരണം നിലനിര്‍ത്താനായത്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ച യു.ഡി.എഫ് ആഹ്ളാദ പ്രകടനം നടത്തി. പഞ്ചായത്ത് പ്രസിഡന്‍റ് സോളി ജോസഫ്, വൈസ് പ്രസിഡന്‍റ് വി.എ. നസീര്‍, സി.കെ. കാസിം, ജോസ് പള്ളിക്കുന്നേല്‍ , അബ്ദുറഷീദ് എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.