മാറാട് മദ്റസ: സമവായമുണ്ടാക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശം

കോഴിക്കോട്: മാറാട് പ്രദേശത്ത് അടച്ചിട്ട മദ്റസ തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ എല്ലാ മതസ്ഥരേയും ഉള്‍പ്പെടുത്തി യോഗം വിളിച്ചുചേര്‍ത്ത് സമവായമുണ്ടാക്കുന്നതിന് സംസ്ഥാന ന്യൂനപക്ഷ കമീഷന്‍ ജില്ല കലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. കമീഷന്‍ ചെയര്‍മാന്‍ പി.കെ. ഹനീഫ കോഴിക്കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങിലാണ് നിര്‍ദേശം നല്‍കിയത്. ആകെ 42 പരാതികള്‍ പരിഗണിച്ചതില്‍ 11 എണ്ണം തീര്‍പ്പാക്കി. എസ്.ഐ റാങ്ക് ലിസ്റ്റിലുള്‍പ്പെട്ടവരെ നിയമനത്തിന് അഡൈ്വസ് ചെയ്യുന്നില്ളെന്ന പരാതിയില്‍ കമീഷന്‍െറ ഇടപെടലിനത്തെുടര്‍ന്ന് 118 പേര്‍ക്ക് ട്രെയിനിങ് ആരംഭിച്ചതായും 93 പേര്‍ക്ക് അഡൈ്വസ് മെമ്മോ അയക്കാന്‍ തീരുമാനിച്ചതായും പി.എസ്.സി അറിയിച്ചു. മാനസികപ്രയാസം അനുഭവിക്കുന്ന കാസര്‍കോട് പടന്ന ഗ്രാമപഞ്ചായത്ത് സീനിയര്‍ ക്ളര്‍ക്ക് ബഷീറിന് മാനുഷിക പരിഗണന നല്‍കി സ്ഥലംമാറ്റം അനുവദിക്കണമെന്ന കമീഷന്‍െറ നിര്‍ദേശത്തിന്‍െറ അടിസ്ഥാനത്തില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലേക്ക് സ്ഥലമാറ്റം അനുവദിച്ചു. കമീഷനംഗം അഡ്വ. ബിന്ദു എം. തോമസും വിചാരണയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.