കോഴിക്കോട്: ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങളോടെ ട്രഷറികളുടെ പ്രവര്‍ത്തനം. പലയിടത്തും ബാങ്കില്‍നിന്ന് പണം ലഭിക്കുന്ന മുറക്കാണ് പെന്‍ഷന്‍ വിതരണം ചെയ്തത്. കോഴിക്കോട് പെന്‍ഷന്‍ പേമെന്‍റ് ട്രഷറിയില്‍ പെന്‍ഷന്‍ വിതരണം ഭാഗികമായതോടെ പെന്‍ഷന്‍കാര്‍ മുദ്രാവാക്യം മുഴക്കി. ഇവിടെ രാവിലെ 24,000 രൂപവരെ ഒരാള്‍ക്ക് നല്‍കിയെങ്കില്‍ ഉച്ചയോടെ ഇത് 10,000 രൂപയാക്കി കുറച്ചു. 2.20 കോടി രൂപ പെന്‍ഷന്‍ വിതരണത്തിന് വേണമെന്നാണ് ട്രഷറി അധികൃതര്‍ എസ്.ബി.ഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍, രാവിലെ 15 ലക്ഷം രൂപയും പിന്നീട് 70 ലക്ഷവും ഉള്‍പ്പെടെ ആകെ 85 ലക്ഷം മാത്രമാണ് ലഭിച്ചത്. ഇതോടെയാണ് വിതരണ തുക കുറച്ചത്. 13,000 പെന്‍ഷന്‍കാരുടെ അക്കൗണ്ടാണ് ഇവിടെയുള്ളത്. ഇതില്‍ 1250 ഓളം പേരാണ് വ്യാഴാഴ്ച രാവിലെ അഞ്ചു മുതല്‍ ഓഫിസിലത്തെിയത്. പത്തുമണിക്ക് ഓഫിസ് തുറക്കുമ്പോഴേക്കും 600ഓളം പേര്‍ ക്യൂവിലുണ്ടായിരുന്നു. ഇവരെ ടോക്കണ്‍ നല്‍കിയാണ് നിയന്ത്രിച്ചത്. ആദ്യം എത്തിയ 15 ലക്ഷം രൂപയില്‍നിന്ന് ആദ്യത്തെ 121 പേര്‍ക്ക് പരമാവധി 24,000 രൂപ വരെയായി നല്‍കുകയായിരുന്നു. തുക തീര്‍ന്നതോടെ ബാങ്കില്‍നിന്ന് പണമത്തെിയാലെ ഇനി വിതരണം നടക്കുവെന്ന് ട്രഷറി അധികൃതര്‍ പറഞ്ഞു. ഇതോടെയാണ് പണത്തിന് കാത്തിരുന്നവര്‍ കേന്ദ്ര സര്‍ക്കാറിനെതിരെ മുദ്രാവാക്യം ഉയര്‍ത്തിയത്. സ്ഥലത്ത് ക്യാമ്പ് ചെയ്ത പൊലീസാണ് അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കിയത്. ഉച്ചതിരിഞ്ഞാണ് ബാങ്ക് അധികൃതര്‍ ഇവിടെ 70 ലക്ഷം എത്തിച്ചത്. ഇതിന്‍െറ വിതരണത്തിലാണ് പരമാവധി തുക 10,000 രൂപയായി നിജപ്പെടുത്തിയത്. ട്രഷറിയില്‍ എത്തിയ തുകയില്‍ ഒരു ലക്ഷം രൂപയൊഴികെ ബാക്കി 2000ത്തിന്‍െറ നോട്ടുകളായിരുന്നു. ചില്ലറയില്ലാത്തതും പലരേയും വലച്ചു. കോര്‍ ബാങ്കിങ് സംവിധാനമുള്ളതിനാല്‍ ഇവിടെനിന്നും സ്ളിപ്പ് വാങ്ങി പലരും മാനാഞ്ചിറ ഉള്‍പ്പെടെയുള്ള സബ് ട്രഷറികളില്‍നിന്നാണ് പണം കൈപ്പറ്റിയത്. കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി 735 പേര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്തതായും നിരവധി പേര്‍ കോര്‍ബാങ്കിങ് സംവിധാനം പ്രയോജനപ്പെടുത്തി മറ്റു ട്രഷറികളെ ആശ്രയിച്ചതിനാല്‍ 14 ലക്ഷം രൂപ ബാക്കിയുണ്ടെന്നും പെന്‍ഷന്‍ പേമെന്‍റ് സബ് ട്രഷറി ഓഫിസര്‍ അനില്‍കുമാര്‍ പറഞ്ഞു. ജില്ല ട്രഷറിയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. എസ്.ബി.ഐ മലാപ്പറമ്പ് ശാഖയോട് ഒരുകോടി രൂപ ആവശ്യപ്പെട്ട ഇവര്‍ക്ക് രാവിലെ മുതല്‍ വിവിധ തവണകളിലായി ലഭിച്ചത് 56 ലക്ഷം മാത്രമാണ്. ഇതില്‍ 85 ശതമാനവും പെന്‍ഷന്‍കാര്‍ക്കാണ് കൈമാറിയത്. ശമ്പള ഇനത്തിലും മറ്റുമായി പരമാവധി 24,000 രൂപ വീതമാണ് ഇവിടെനിന്നും വിതരണം ചെയ്തത്. രാവിലെ മുതല്‍ എത്തിയവര്‍ക്കെല്ലാം പണം നല്‍കിയതായും 18,000 രൂപ മാത്രമാണ് ബാക്കിയുള്ളതെന്നും ജില്ല ട്രഷറിയില്‍നിന്ന് അറിയിച്ചത്. ജില്ലയിലെ മറ്റു ട്രഷറികളിലും അതിരാവിലെ മുതല്‍ വലിയ ക്യൂവാണ് അനുഭവപ്പെട്ടത്. പലയിടത്തും ടോക്കണ്‍ നല്‍കിയവര്‍ക്കെല്ലാം പണം നല്‍കാന്‍ കഴിയാത്തത് വലിയ പ്രതിഷേധത്തിനിടയാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.