ഓമശ്ശേരി ബസ്സ്റ്റാന്‍ഡ് സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിങ് കേന്ദ്രമായി

ഓമശ്ശേരി: പഞ്ചായത്ത് ഷോപ്പിങ് കെട്ടിടത്തിന് മുമ്പിലുള്ള പുതിയ ബസ്സ്റ്റാന്‍ഡിലും എതിര്‍വശത്തുള്ള പഴയ ബസ്സ്റ്റാന്‍ഡിലും ഇരുവശങ്ങളിലുമായി ഇരുചക്രവാഹനങ്ങള്‍ അടക്കം സ്വകാര്യ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനാല്‍ ബസുകള്‍ക്ക് പ്രവേശിക്കാന്‍ കഴിയാത്ത അവസ്ഥയിലായി. സ്വകാര്യ വാഹനങ്ങള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും അനുവദിച്ച സ്ഥലം ഗ്രാമപഞ്ചായത്ത് അനുവദിക്കാത്തതിനാല്‍ ബസ്സ്റ്റാന്‍ഡിന്‍െറ ഇരുഭാഗങ്ങളിലുമാണ് ഇരുചക്ര വാഹനങ്ങളടക്കം നിര്‍ത്തിയിടുന്നത്. പുതിയ ബസ്സ്റ്റാന്‍ഡിന് അഭിമുഖമായി വാഹനങ്ങള്‍ നിര്‍ത്താന്‍ കഴിയാതെ സ്വകാര്യ ബസുകളുടെ ഹാള്‍ട്ടിങ് സമയം കഴിയുന്നതിനുമുമ്പ് തന്നെ ബസ്സ്റ്റാന്‍ഡില്‍ നിന്നും യാത്രക്കാരെ എടുത്ത് പോവുകയാണ് ബസുകാര്‍ ചെയ്യുന്നത്. ബസ്സ്റ്റാന്‍ഡിലെ കെട്ടിടത്തില്‍ വ്യാപാരം നടത്തുന്നവര്‍ പലതവണ പഞ്ചായത്ത് സെക്രട്ടറിക്കും പ്രസിഡന്‍റിനും പരാതി നല്‍കിയിട്ടും പരിഹാരവുമായിട്ടില്ല. കെ.എസ്.ആര്‍.ടി.സി ബസുകളടക്കം നിത്യേന നൂറുകണക്കിന് വാഹനങ്ങളാണ് സ്റ്റാന്‍ഡില്‍ കയറി ഇറങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.