വടകര: അധികൃതരുടെ വിലക്കുകള്‍ക്ക് പുല്ലുവില കല്‍പിച്ച് മണല്‍ക്കടത്ത് സംഘം വിലസുന്നു. കടലെന്നോ, പുഴയെന്നോ വ്യത്യാസമില്ലാതെയാണ് വടകര താലൂക്കില്‍ മണല്‍ക്കടത്ത് സംഘത്തിന്‍െറ പ്രവര്‍ത്തനം. വല്ലപ്പോഴും ചിലര്‍ പൊലീസ് പിടിയിലാവുന്നതൊഴിച്ചാല്‍ കടത്ത് നിര്‍ബാധം തുടരുകയാണ്. കടലോരത്ത് അഴിയൂര്‍ മുതല്‍ നഗരസഭാ അതിര്‍ത്തിവരെ പലയിടത്തുനിന്നായി മണല്‍ക്കടത്ത് നടക്കുന്നു. ഗുഡ്സ് ഓട്ടോറിക്ഷയിലും മറ്റുമായി ആവശ്യക്കാരനത്തെിക്കുന്ന സംഘങ്ങള്‍ ഈ മേഖലയില്‍ ധാരാളമാണ്. ഇത്തരത്തില്‍ പിടികൂടിയ വാഹനങ്ങള്‍ ചോമ്പാല്‍ പൊലീസ് സ്റ്റേഷന്‍ പരിസരത്ത് നിറഞ്ഞ് കിടക്കുകയാണ്. കോണ്‍ക്രീറ്റ് ആവശ്യത്തിന് കടല്‍പൂഴി ഉപയോഗിക്കുന്നില്ളെങ്കിലും ചുമര്‍ കെട്ടാനും മറ്റും ഇതുപയോഗിക്കുന്നുണ്ട്. കുറ്റ്യാടി പുഴയുടെ കടവുകളില്‍ മണല്‍ വാരല്‍ ഒൗദ്യോഗികമായി നിരോധിച്ചെങ്കിലും ലക്ഷങ്ങളുടെ മണലാണ് ദിനംപ്രതി കടത്തുന്നത്. പരിസ്ഥിതി പ്രശ്നത്തോടൊപ്പം മണല്‍ വാരല്‍ വഴി സര്‍ക്കാറിനു ലഭിക്കേണ്ടുന്ന വരുമാനവുമാണ് ഇല്ലാതാവുന്നത്. മണിയൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളിലെ കടവുകളിലാണ് അനധികൃത മണല്‍വാരല്‍ നടക്കുന്നത്. കഴിഞ്ഞ ദിവസം പുത്തൂര്‍ കടവില്‍ നിന്നും അനധികൃതമായി വാരിയിട്ട മൂന്ന് ലോഡ് മണലാണ് പൊലീസ് പിടികൂടിയത്. ഒരു മാസം മുമ്പും ഇവിടെ നിന്ന് ഒരു ലോഡ് മണല്‍ പിടികൂടിയിരുന്നു. തിരുവള്ളൂര്‍ പഞ്ചായത്തിലെ പെരിഞ്ചേരിക്കടവ് കേന്ദ്രീകരിച്ചും കടത്ത് വ്യാപകമാണ്. മണല്‍ കടത്തുസംഘങ്ങള്‍ പൊലീസിനെ ആക്രമിക്കുന്ന സംഭവം വരെയുണ്ടായിട്ടുണ്ട്. പുത്തൂര്‍ കടവില്‍ നിന്നുമാത്രം 10 മുതല്‍ 20വരെ ലോഡ് മണല്‍ കടത്തുന്നതായാണ് അറിയുന്നത്. ഇതിലൂടെ കടത്തുകാര്‍ ലക്ഷങ്ങളാണ് സമ്പാദിക്കുന്നത്. കോണ്‍ക്രീറ്റിന് ഉപയോഗിക്കുന്ന മണലിന്‍െറ ക്ഷാമം കാരണം പറയുന്ന വിലയാണ് ആവശ്യക്കാര്‍ നല്‍കുന്നതത്രെ. ചുരുങ്ങിയത് 10,000 രൂപ മുതലാണ് ഒരു ലോഡിന് ഈടാക്കുന്നത്. ദൂരം കൂടുന്നതനുസരിച്ച് തുകയും കൂടും. നേരത്തെ മണല്‍ വാരിയിരുന്നവര്‍ നിരോധം വന്നതോടെ മറ്റുതൊഴിലുകളിലേക്ക് മാറി. പുതിയ സംഘങ്ങളാണിപ്പോള്‍ അനധികൃത മണല്‍ കടത്തിന് നേതൃത്വം കൊടുക്കുന്നത്. ഇവര്‍ ഉപയോഗിക്കുന്നതാകട്ടെ കാലാവധി കഴിഞ്ഞ ലോറികളും ഓട്ടോറിക്ഷകളുമാണ്. പഴക്കം ചെന്ന വണ്ടികളായതിനാല്‍ പൊലീസിന്‍െറ ശ്രദ്ധയില്‍പ്പെട്ടാല്‍ തന്നെ വഴിയില്‍ ഉപയോഗിച്ച് കടന്നുകളയാമെന്നതാണിതിന്‍െറ മെച്ചം. ഈ രീതി തുടരുന്നതിനാല്‍ കടത്താന്‍ ഉപയോഗിക്കുന്ന ലോറിയോ, ഓട്ടോറിക്ഷയോ മാത്രമേ പലപ്പോഴും പിടിക്കപ്പെടുന്നുള്ളൂ. മണല്‍ കടത്തുസംഘം ഓടിരക്ഷപ്പെടുകയാണ് പതിവ്. ഇരുളിന്‍െറ മറവില്‍ നടക്കുന്ന മണല്‍ക്കൊള്ളക്കെതിരെ പ്രതികരിക്കുന്ന നാട്ടുകാരെ ഭീഷണിപ്പെടുത്താനും ഇത്തരം സംഘം മുതിരുകയാണ്. എന്നാല്‍, കടത്തുവിവരം യഥാസമയം പൊലീസില്‍ അറിയിച്ചാലും വേണ്ട നടപടി സ്വീകരിക്കുന്നില്ളെന്നാണ് ആക്ഷേപം. നിര്‍മാണാവശ്യത്തിനു മണല്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തന്നെ സംവിധാനം ഒരുക്കുകയാണെങ്കില്‍ അനധികൃത മണല്‍ കടത്തും അതുവഴിയുള്ള കൊള്ളയും തടയാമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. അല്ലാത്തപക്ഷം അനധികൃത കടത്ത് കേന്ദ്രങ്ങളില്‍ പൊലീസിന്‍െറ രാത്രികാല പട്രോളിങ് ശക്തമാക്കണമെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.