പേരാമ്പ്ര: പതിറ്റാണ്ടുകളായി നെല്‍കൃഷി മുടങ്ങിക്കിടക്കുന്ന കോഴിക്കോടിന്‍െറ നെല്ലറയായ ആവള പാണ്ടിയെ പൂര്‍വസ്ഥിതിയിലേക്ക് മടക്കിക്കൊണ്ടുപോകാനുള്ള ശ്രമത്തില്‍ സി.പി.എമ്മും പങ്കാളികളാകുന്നു. 3500 പേര്‍ സെപ്റ്റംബര്‍ 25ന് പാണ്ടിയില്‍ സന്നദ്ധ സേവനം നടത്തും. ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ ഇവിടെ കൃഷിയിറക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുകയാണ്. കാര്‍ഷിക സര്‍വകലാശാലയുടെ ഉടമസ്ഥതയിലുള്ള ആധുനിക കാര്‍ഷിക ഉപകരണങ്ങള്‍ പാണ്ടിയില്‍ കൃഷിവകുപ്പ് എത്തിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി വയലില്‍ നിറഞ്ഞിരിക്കുന്ന വെള്ളം ഒഴിവാക്കുകയാണ് പ്രാഥമികമായി ചെയ്യുന്നത്. നിലവിലെ തോട് വീതികൂട്ടി ചളി നീക്കംചെയ്ത് വയലിലെ വെള്ളം തോട്ടിലേക്ക് ഇറക്കും. 1500ഓളം ഏക്കര്‍ വിസ്തൃതിയുള്ള പാടശേഖരം മുഴുവന്‍ ജൈവകൃഷി ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ സമയബന്ധിത പ്രവര്‍ത്തനമാണ് നടക്കുന്നത്. പേരാമ്പ്ര ബ്ളോക് പഞ്ചായത്തും പാടശേഖരസമിതികളും കര്‍ഷക ക്ളബുകളും ഇതിനോട് സഹകരിക്കുന്നുണ്ട്. വയലില്‍ നിറഞ്ഞിരിക്കുന്ന പായലും പുല്ലും നീക്കംചെയ്യുന്ന പ്രവൃത്തിയാണ് സി.പി.എം ചെറുവണ്ണൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബഹുജനങ്ങളെ അണിനിരത്തി ഏറ്റെടുക്കാന്‍ പോകുന്നത്. 25 പേരുടെ ഓരോ ഗ്രൂപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പിനും ഓരോ കണ്‍വീനര്‍മാര്‍ നേതൃത്വം കൊടുത്ത് പ്രവൃത്തി നടത്തും. ഭക്ഷണം, വെള്ളം, ഡോക്ടര്‍ അടങ്ങിയ മെഡിക്കല്‍ സൗകര്യം എന്നിവ അന്നേ ദിവസം അവിടെ ഒരുക്കും. ഇതിനായി ആവള യു.പി സ്കൂളില്‍ ചേര്‍ന്ന സ്വാഗതസംഘം യോഗത്തില്‍ 101 പേരുടെ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.പി. ബിജു അധ്യക്ഷത വഹിച്ചു. പേരാമ്പ്ര മണ്ഡലം വികസന മിഷന്‍ ജനറല്‍ കണ്‍വീനര്‍ എം. കുഞ്ഞമ്മദ് മാസ്റ്റര്‍ പ്രവര്‍ത്തനരീതി വിശദീകരിച്ചു. ടി.കെ. ശശി, എം.എം. അശോകന്‍ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.