പന്തീരാങ്കാവ്: കുന്ദമംഗലം നിയോജക മണ്ഡലത്തില്‍ സമ്പൂര്‍ണ വൈദ്യുതീകരണം നടപ്പാക്കുന്നതിന് മണ്ഡലംതല മോണിറ്ററിങ് യോഗം ചേര്‍ന്നു. ത്രിതല പഞ്ചായത്ത് പ്രസിഡന്‍റുമാര്‍, കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്ത യോഗമാണ് നടന്നത്. എ.പി.എല്‍-ബി.പി.എല്‍ ഭേദമില്ലാതെ എല്ലാ ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും വൈദ്യുതി ലഭ്യമാക്കുന്നതിനും ബി.പി.എല്‍ വിഭാഗക്കാര്‍ക്ക് പോസ്റ്റും സര്‍വിസ് കണക്ഷനും സൗജന്യമായും എ.പി.എല്‍ വിഭാഗക്കാര്‍ക്ക് പോസ്റ്റ് സൗജന്യമായും നല്‍കുന്നതാണ് പദ്ധതി. സെപ്റ്റംബര്‍ എട്ടിനു മുമ്പ് മുഴുവന്‍ ഗുണഭോക്താക്കളെയും അതത് സെക്ഷനുകളില്‍ രജിസ്റ്റര്‍ ചെയ്യിക്കുന്നതിന് ഗ്രാമപഞ്ചായത്ത് മുന്‍കൈയെടുക്കും. ബി.പി.എല്‍ ലിസ്റ്റില്‍ ഉള്‍പ്പെടാത്ത അമ്പതിനായിരം രൂപ വാര്‍ഷിക വരുമാനമുള്ളവരെയും സൗജന്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നതിനും അങ്കണവാടികള്‍ വൈദ്യുതീകരിക്കുന്നതിനും തീരുമാനിച്ചിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ചെയര്‍മാനും കെ.എസ്.ഇ.ബി സെക്ഷന്‍ എന്‍ജിനീയര്‍ കണ്‍വീനറുമായി പഞ്ചായത്ത്തല മോണിറ്ററിങ് കമ്മിറ്റികള്‍ സെപ്റ്റംബര്‍ മൂന്നിനകം ചേര്‍ന്ന് ഗുണഭോക്താക്കളെ കണ്ടത്തൊനും പദ്ധതിയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താനും ധാരണയായി. അഡ്വ. പി.ടി.എ. റഹീം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് റീന മുണ്ടേങ്ങാട്, കോഴിക്കോട് ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് എന്‍. മനോജ്കുമാര്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റുമാരായ കെ.എസ്. ബീന, കെ. അജിത, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ സി. ഉഷ, പി. ഭാനുമതി, ബ്ളോക് പഞ്ചായത്ത് അംഗം രാജീവ് പെരുമണ്‍പുറ എന്നിവര്‍ സംസാരിച്ചു. കെ.എസ്.ഇ.ബി അസി. എക്സി. എന്‍ജിനീയര്‍ ഷിബു അലക്സ് ജോര്‍ജ് സ്വാഗതവും പി.വി. മായ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.