കോഴിക്കോട്: ട്രെയിന്‍ ഗതാഗതം പൂര്‍ണമായും അടഞ്ഞതോടെ രാത്രിയിലും കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് ടെര്‍മിനലില്‍ യാത്രക്കാരുടെ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. രാത്രിയിലും ട്രെയിന്‍ ഗതാഗതം നേരെയാകില്ളെന്നറിഞ്ഞതോടെ യാത്രക്കാര്‍ കെ.എസ്.ആര്‍.ടി.സിയെ ആശ്രയിക്കുകയായിരുന്നു. രാത്രി പത്തരക്കും ജനങ്ങളാല്‍ നിറഞ്ഞിരിക്കുകയായിരുന്നു ടെര്‍മിനല്‍. ഇന്‍ഫര്‍മേഷന്‍ കൗണ്ടറിലേക്ക് അടുക്കാന്‍പോലും കഴിയാത്ത അത്ര തിരക്കായിരുന്നു. എറണാകുളം, കോട്ടയം, ആലപ്പുഴ ഭാഗത്തേക്കുള്ള നൂറുകണക്കിന് യാത്രക്കാരാണ് രാത്രിയും ബസ് സ്റ്റാന്‍ഡില്‍ കാത്തുനിന്നത്. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ അര്‍ധരാത്രിയും വലയുന്ന കാഴ്ചയായിരുന്നു കോഴിക്കോടുണ്ടായത്. തിങ്കളാഴ്ച രാവിലെയുള്ള കണ്ണൂര്‍-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. എറണാകുളത്തുനിന്നാണ് ജനശതാബ്ദി തിങ്കളാഴ്ച തിരുവനന്തപുരത്തേക്ക് സര്‍വിസ് നടത്തുക. ഇതിനുപുറമെ കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടിവ് എക്സ്പ്രസ്, കണ്ണൂര്‍-എറണാകുളം ഇന്‍റര്‍സിറ്റി എക്സ്പ്രസ് എന്നിവ തിങ്കളാഴ്ച വൈകിയോടുമെന്നാണ് അറിയിച്ചിട്ടുള്ളത്. കൂടാതെ, കോഴിക്കോട്-തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസിന്‍െറ സര്‍വിസും അനിശ്ചിതത്വത്തിലാണ്. കോഴിക്കോടുനിന്നുള്ള യാത്രക്കാര്‍ ഏറെ ആശ്രയിക്കുന്നതാണ് ഈ ട്രെയിന്‍ സര്‍വിസുകള്‍. ഇതെല്ലാം ഭാഗികമായോ പൂര്‍ണമായോ മുടങ്ങുന്നതോടെ തിങ്കളാഴ്ചയും കോഴിക്കോട്ടെ യാത്രക്കാര്‍ ദുരിതത്തിലാക്കും. ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകാന്‍ ഇനിയും ദിവസമെടുക്കുമെന്നറിഞ്ഞതോടെ ട്രെയിന്‍ റിസര്‍വേഷന്‍ റദ്ദാക്കി കെ.എസ്.ആര്‍.ടി.സി ബസിലും സ്വകാര്യ ബസ് സര്‍വിസുകളിലും ടിക്കറ്റ് റിസര്‍വ് ചെയ്യാനും യാത്രക്കാര്‍ പരക്കം പായുകയാണ്. കെ.എസ്.ആര്‍.ടി.സിയുടെ റിസര്‍വേഷന്‍ കൗണ്ടറിലും വന്‍തിരക്കാണ് അനുഭവപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.