കൊയിലാണ്ടി: തീരദേശത്തെ പൊതുശ്മശാനം യാഥാര്‍ഥ്യമായില്ല. ഏറെക്കാലമായി ഈ ആവശ്യം ഉന്നയിച്ചുവരുകയാണ്. കടലോരത്ത് ആരെങ്കിലും മരിച്ചാല്‍ കിലോമീറ്ററുകള്‍ താണ്ടി വെള്ളയില്‍ കാമ്പുറം കടപ്പുറത്തത്തെിക്കണം. കുടുംബാംഗങ്ങളെ ഉള്‍പ്പെടെ ഇവിടെ കൊണ്ടുവന്ന് മൃതദേഹം സംസ്കരിക്കാന്‍ പതിനായിരത്തോളം രൂപ ചെലവാകുകയും ചെയ്യും. കൊയിലാണ്ടി കടലോരത്തെ നാലു സമാജങ്ങളുടെ കൈവശം 64 സെന്‍റ് സ്ഥലമുണ്ട്. ഇത് ശ്മശാന ആവശ്യത്തിന് വിട്ടുകൊടുക്കാന്‍ അവര്‍ തയാറുമാണ്. എന്നാല്‍, നഗരസഭ അധികൃതര്‍ ഇത് ഏറ്റെടുക്കാന്‍ തയാറാകുന്നില്ല. മുമ്പ് ഈ ഭാഗത്ത് താമസക്കാര്‍ കുറവായിരുന്നു. ഇപ്പോള്‍ താമസക്കാരുണ്ട്. പരമ്പരാഗത രീതിയിലുള്ള ശ്മശാനത്തിനു എതിര്‍പ്പുകള്‍ വന്നേക്കും. എന്നാല്‍, പരിസ്ഥിതി മലിനീകരണമില്ലാത്ത ആധുനിക രീതിയിലുള്ള ശ്മശാനം സ്ഥാപിച്ചാല്‍ ഗുണകരമാകും. എല്ലാവര്‍ഷവും നഗരസഭ ബജറ്റില്‍ പൊതുശ്മശാനം സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉണ്ടാകുന്നതല്ലാതെ യാഥാര്‍ഥ്യമാക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായിട്ടില്ല. കാമ്പുറം കടപ്പുറത്ത് പ്രാദേശിക വാദം ഉയര്‍ന്നാല്‍ കൊയിലാണ്ടിക്കാര്‍ മൃതദേഹം സംസ്കരിക്കാന്‍ ഏറെ പാടുപെടേണ്ടിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.