ഓമശ്ശേരി: മുക്കം, കോടഞ്ചേരി റോഡിലും ടൗണിലും സമീപപ്രദേശങ്ങളിലും വൈദ്യുതി വിളക്കുകള്‍ കത്തുന്നില്ല. ഇത് ടൗണിലത്തെുന്ന കാല്‍നടക്കാര്‍ക്ക് ദുരിതമാകുന്നു. രാത്രി സമയങ്ങളിലും രാവിലെയും പള്ളികളിലേക്ക് നമസ്കാരത്തിനും ജോലിസ്ഥലങ്ങളിലേക്കും പോകുന്നവര്‍ ഇരുട്ടില്‍തപ്പി യാത്ര ചെയ്യേണ്ട അവസ്ഥയാണ്. ഇരു ബസ്സ്റ്റാന്‍ഡിലുമായി എം.പി, എം.എല്‍.എ ഫണ്ട് ഉപയോഗിച്ച് മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റുണ്ടെങ്കിലും തിരുവമ്പാടി റോഡിലേക്കുള്ള ബൈപാസിലും ബസ്സ്റ്റാന്‍ഡിന് പിന്നിലായിട്ടുള്ള ഇടവഴികളിലുമൊന്നും തെരുവുവിളക്കുകള്‍ സ്ഥാപിക്കാത്തതുകൊണ്ട് സാമൂഹികദ്രോഹികള്‍ക്കും ലഹരിമാഫിയ സംഘങ്ങള്‍ക്കും സഹായകരമാവുകയാണ്. നരിക്കുനി: തെരുവുവിളക്കുകള്‍ കത്താതായതോടെ നരിക്കുനി അങ്ങാടി ഇരുട്ടിലായി. അങ്ങാടിയിലെ കുമാരസ്വാമി ജങ്ഷനിലെ ഹൈമാസ്റ്റ് ലൈറ്റും കണ്ണുചിമ്മിയതോടെ അങ്ങാടിയുടെ പടിഞ്ഞാറുഭാഗം പൂര്‍ണമായി ഇരുട്ടിലായി. കുമാരസ്വാമി ജങ്ഷന്‍ മുതല്‍ നരിക്കുനി സ്റ്റേറ്റ് ബാങ്ക് ജങ്ഷന്‍ വരെ തെരുവുവിളക്കുകളൊന്നും കത്തുന്നില്ല. പള്ള്യാറക്കോട്ട ക്ഷേത്രത്തിന് മുന്‍വശത്തെ റോഡ് ഇരുട്ടുമൂടിയതിനാല്‍ ഈവഴി യാത്ര ദുഷ്കരമാണ്. തെരുവുനായ് ശല്യം വര്‍ധിച്ചതോടെ ഭയപ്പാടോടെയേ ഇതുവഴി പോകാന്‍ കഴിയൂ. ഹൈമാസ്റ്റ് ലൈറ്റ് നിശ്ചിതകാലം വരെ കരാറുകാരനാണ് നന്നാക്കേണ്ടത് എന്നതിനാല്‍ ഗ്രാമപഞ്ചായത്തും ഇക്കാര്യത്തില്‍ നിസ്സഹായത പുലര്‍ത്തുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.