വടകര: റെയില്‍വേ സ്റ്റേഷന്‍ വികസനത്തിന്‍െറ വഴിയില്‍ സഞ്ചരിക്കുകയാണിപ്പോള്‍. ഒരു കോടി രൂപ ചെലവില്‍ രണ്ടു ലിഫ്റ്റുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ തുടങ്ങി. ഇതോടൊപ്പം, 1.15 കോടി രൂപ ചെലവില്‍ ഒന്നാം പ്ളാറ്റ്ഫോമില്‍ 416 സ്ക്വയര്‍ മീറ്ററിലും രണ്ടും മൂന്നും പ്ളാറ്റ്ഫോമുകളിലായി 921 സ്ക്വയര്‍ മീറ്ററിലും പ്ളാറ്റ്ഫോം ഷെല്‍ട്ടറുകള്‍ സ്ഥാപിക്കുന്ന പ്രവൃത്തിയും ആരംഭിച്ചു. മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി.യുടെ ഫണ്ടില്‍നിന്ന് അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ചാണ് എസ്കലേറ്റര്‍ സ്ഥാപിക്കുന്നത്. ആദര്‍ശ് സ്റ്റേഷനാക്കി ഉയര്‍ത്തിയിട്ട് നാളേറെയായെങ്കിലും ഇവിടെ വികസനപ്രവൃത്തികള്‍ തുടങ്ങുന്നത് ഇപ്പോഴാണ്. പ്രധാന സ്റ്റേഷനായിട്ടും പല ട്രെയിനുകള്‍ക്കും സ്റ്റോപ് അനുവദിക്കാത്തത് വിമര്‍ശത്തിനിടയാക്കുന്നു. വടകര-കൊയിലാണ്ടി താലൂക്കുകളിലെ വിവിധ മേഖലകളിലെ യാത്രക്കാര്‍ ഈ സ്റ്റേഷനെയാണ് ആശ്രയിക്കുന്നത്. ദിനംപ്രതി നാലര ലക്ഷം മുതല്‍ അഞ്ചര ലക്ഷം വരെ വരുമാനമുള്ള സ്റ്റേഷനാണിത്. ഇതിനെക്കാള്‍ വരുമാനം കുറഞ്ഞ പലയിടത്തും വിവിധ ട്രെയിനുകള്‍ക്ക് സ്റ്റോപ്പുണ്ട്. നിലവില്‍ 44 എക്സ്പ്രസ് വണ്ടികള്‍ക്കും 10 പാസഞ്ചറിനും മാത്രമാണ് വടകരയില്‍ സ്റ്റോപ്പുള്ളത്. മലബാര്‍ മേഖലയില്‍ കാസര്‍കോട്, തലശ്ശേരി, തിരൂര്‍ സ്റ്റേഷനുകള്‍ക്കൊപ്പം വടകരയും മോഡല്‍ സ്റ്റേഷനില്‍ ഉള്‍പ്പെടുത്തിയിരുന്നു. സ്റ്റേഷനോടു ചേര്‍ന്ന് മൂന്നര ഏക്കറിലേറെ ഭൂമിയുണ്ട്. ഇത് അനാഥമായി കിടക്കുകയാണിപ്പോള്‍. 2014ലെ റെയില്‍വേ ബജറ്റില്‍ വടകരക്ക് അനുവദിച്ച പഴം-പച്ചക്കറി സംഭരണ കേന്ദ്രം സ്ഥാപിക്കാനുള്ള നടപടി ഇതുവരെ സ്വീകരിച്ചിട്ടില്ല. ഇത്തരമൊരു സെന്‍റര്‍ വരുന്നതോടെ വെറുതെ കിടക്കുന്ന സ്ഥലം കൃത്യമായി ഉപയോഗിക്കാന്‍ കഴിയും. എന്നാല്‍, ജൂണില്‍ സ്റ്റേഷന്‍ സന്ദര്‍ശിക്കാനത്തെിയ പാലക്കാട് റെയില്‍വേ ഡിവിഷനല്‍ എന്‍ജിനീയര്‍ ആര്‍. അരുണ്‍ പഴം-പച്ചക്കറി സംഭരണ കേന്ദ്രത്തിന്‍െറ കാര്യത്തില്‍ അന്തിമ തീരുമാനമെടുത്തിട്ടില്ളെന്നാണ് അറിയിച്ചത്. ഈ സാഹചര്യത്തില്‍ സ്റ്റേഷന്‍െറ പൊതുവായ വികസനത്തിന് ജനപ്രതിനികളുടെയും മറ്റ് സന്നദ്ധസംഘടനകളുടെയും കൂട്ടായ പരിശ്രമമാണ് ആവശ്യമെന്ന് റെയില്‍വേ യൂസേഴ്സ് ഫോറം ഭാരവാഹികള്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.