മാവൂര്‍: മാവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ജലദൗര്‍ലഭ്യത്തിന് പരിഹാരമാകുന്നു. സ്കൂളിന് ആവശ്യാനുസരണം ജലം ലഭിക്കാനുള്ള സ്വന്തം പദ്ധതിയുടെ പ്രവൃത്തി അവസാനഘട്ടത്തിലത്തെി. കണ്ണിപറമ്പില്‍ മേച്ചേരിക്കുന്നിന് മുകളില്‍ പ്രവര്‍ത്തിക്കുന്ന സ്കൂളില്‍ കുടിവെള്ളം ലഭിക്കാന്‍ നിലവില്‍ താല്‍ക്കാലിക സംവിധാനമാണുള്ളത്. എട്ട് മുതല്‍ പ്ളസ് ടുവരെയുള്ള ക്ളാസുകളിലായി ആയിരത്തോളം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്കൂളിലെ മറ്റ് സംവിധാനങ്ങള്‍ അപര്യാപ്തമായതിനാല്‍ മേച്ചേരിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിന്‍െറ സഹായത്തിലാണ് ഇത്രയുംകാലം ജലലഭ്യത ഉറപ്പാക്കിയത്. ബ്ളോക് പഞ്ചായത്തില്‍നിന്ന് പ്രത്യേക അനുമതി വാങ്ങി പട്ടികജാതി വകുപ്പിന് കീഴിലുള്ള ഈ ഹോസ്റ്റലിന്‍െറ കിണറും മോട്ടോറും പമ്പ്ഹൗസും ഉപയോഗിക്കുകയായിരുന്നു. സ്കൂളിന്‍െറ ദൈനംദിന കാര്യങ്ങള്‍ക്കും മറ്റും ആവശ്യാനുസരണം ജലം ഉപയോഗിക്കാനാവുന്ന സ്വന്തം പദ്ധതി വേണമെന്ന നിരന്തര ആവശ്യത്തെതുടര്‍ന്ന് ജില്ലാ പഞ്ചായത്ത് അനുവദിച്ച 9.5 ലക്ഷവും ഹയര്‍സെക്കന്‍ഡറി വകുപ്പ് അനുവദിച്ച അഞ്ച് ലക്ഷവും ഉപയോഗിച്ചാണ് കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. 25,000 ലിറ്റര്‍ ജലസംഭരണശേഷിയുള്ള പുതിയ ടാങ്ക് സ്കൂളിന് പിന്നില്‍ ഗ്രൗണ്ടിന് മുകളിലായി സ്ഥാപിച്ചിട്ടുണ്ട്. കുന്നിന് താഴെ പുത്തന്‍കുളത്തിന് സമീപത്ത് പ്രീമെട്രിക് ഹോസ്റ്റലിനുവേണ്ടി കുഴിച്ച കിണര്‍ ഉപയോഗപ്പെടുത്തിയാണ് പദ്ധതി പ്രവര്‍ത്തിക്കുക. പുഞ്ചപ്പാടത്തിന് തീരത്തായി ധാരാളം ജലലഭ്യതയുള്ള കിണറാണിത്. ഇവിടെ പമ്പ് ഹൗസ് പണികഴിപ്പിച്ചു. ഇതിന് ചുറ്റുമതിലും നിര്‍മിച്ചിട്ടുണ്ട്. ഇവിടെനിന്ന് 784 മീറ്റര്‍ നീളത്തില്‍ സ്കൂള്‍ ടാങ്കിലേക്ക് പൈപ്പിടുന്ന പ്രവൃത്തിയും പൂര്‍ത്തിയായി. സ്കൂളില്‍ നിലവില്‍ ഉപയോഗിക്കുന്ന ചെറിയ ജലസംഭരണികളിലേക്ക് അടക്കം ജലവിതരണപൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവില്‍ ജലലഭ്യതയിലെ കുറവ് കാരണം കാര്‍ഷിക ക്ളബ്, എന്‍.എസ്.എസ് തുടങ്ങിയവയുടെ കൃഷി, വിളവിറക്കല്‍, സ്കൂള്‍ വളപ്പ് മോടിയാക്കല്‍ പ്രവൃത്തികള്‍ക്ക് പ്രയാസം നേരിട്ടിരുന്നു. പുതിയ പദ്ധതി നടപ്പാക്കുന്നതോടെ ഇവക്കെല്ലാം ജലലഭ്യത ഉറപ്പാക്കാനാവും. ഇനി വൈദ്യുതീകരണ പ്രവൃത്തികളും മോട്ടോര്‍ കണക്ഷന്‍ നല്‍കലും മാത്രമാണ് ശേഷിക്കുന്നത്. ഇതുകൂടി പൂര്‍ത്തിയാക്കി അടുത്ത മാസംതന്നെ പമ്പിങ് തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.