കോഴിക്കോട്: പുലര്‍ച്ചെ ഇരു ചക്രവാഹനത്തില്‍ കോഴി മാലിന്യം തള്ളാനത്തെിയവരെ നാട്ടുകാര്‍ പിടികൂടി. കല്ലുത്താന്‍ കടവ് ശ്മശാനത്തിന് സമീപത്ത് മാലിന്യം തള്ളാനത്തെിയവരെയാണ് നാട്ടുകാരും പൊലീസും കോര്‍പറേഷന്‍ ഹെല്‍ത്ത് വിഭാഗവും ചേര്‍ന്ന് പിടികൂടിയത്. പിഴ ചുമത്തിയശേഷം മേലില്‍ ആവര്‍ത്തിക്കില്ളെന്ന ഉറപ്പില്‍ വാഹനം വിട്ടുകൊടുത്തു. പ്രദേശത്ത് മാലിന്യം സ്ഥിരമായി തള്ളുന്നത് കടുത്ത ദുര്‍ഗന്ധവും ആരോഗ്യ പ്രശ്നവുമുണ്ടാക്കിയിരുന്നു. സഹികെട്ട് ബ്രൈറ്റ് റെസിഡന്‍റ്സ് അസോസിയേഷന്‍െറ ആഭിമുഖ്യത്തില്‍ പ്രദേശത്ത് കാവല്‍ ഏര്‍പ്പെടുത്തുകയായിരുന്നു. ഇരുചക്ര വാഹനത്തില്‍ എത്തുന്ന ഇറച്ചിക്കടക്കാരാണ് സ്ഥിരമായി മാലിന്യ കൊണ്ടിടുന്നതെന്ന് നിരീക്ഷണത്തില്‍ കണ്ടത്തെി. അസോസിയേഷന്‍ പരാതിയില്‍ കോര്‍പറേഷന്‍ പാളയം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഓഫീസില്‍നിന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. പ്രമോദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ മേഘനാഥന്‍, എ.പി.സുരേഷ് തുടങ്ങിയവരടങ്ങിയ സംഘമത്തെിയാണ് നടപടിയെടുത്തത്. അറവുമാലിന്യം സ്വന്തം ഉത്തരവാദിത്തത്തില്‍ സംസ്കരിക്കണമെന്നാണ് ചട്ടം. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പൊലീസ് സഹായത്തോടെ കര്‍ക്കശ നടപടിയെടുക്കാനാണ് കോര്‍പറേഷന്‍ തീരുമാനം. പാളയം ഹെല്‍ത്ത് ഓഫിസിനു കീഴില്‍ പുതിയപാലം ശ്മശാനത്തിന് സമീപം കെട്ടിടം പൊളിച്ച അവശിഷ്ടം തള്ളിയതിന് അയ്യായിരം രൂപ കഴിഞ്ഞ ദിവസം പിഴയിട്ടിരുന്നു. പാളയം മാര്‍ക്കറ്റിന് മുന്നിലും മറ്റും എം.എം. അലി റോഡില്‍ കേടായ പച്ചക്കറി-പഴം അവശിഷ്ടങ്ങള്‍ തള്ളുന്നത് ഒഴിവാക്കാന്‍ കച്ചവടക്കാരുടെ യോഗത്തില്‍ ധാരണയായിരുന്നു. ഇതിന് വിരുദ്ധമായി പച്ചക്കറി അവശിഷ്ടങ്ങള്‍ തള്ളിയ രണ്ട് കടക്കാര്‍ക്ക് കോര്‍പറേഷന്‍ പിഴ ചുമത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.