മഹാശോഭായാത്രക്ക് യൂത്ത് ലീഗ് സ്വീകരണം

താമരശ്ശേരി: ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് താമരശ്ശേരി വാകപ്പൊയില്‍ ശ്രീ ഭഗവതി ക്ഷേത്രത്തിന്‍െറയും പള്ളിപ്പുറം ബാലഗോകുലത്തിന്‍െറയും ആഭിമുഖ്യത്തില്‍ നടന്ന മഹാശോഭായാത്രക്ക് മുസ്ലിം യൂത്ത് ലീഗ് തച്ചംപൊയില്‍ യൂനിറ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. മതസൗഹാര്‍ദത്തിന്‍െറയും സാഹോദര്യത്തിന്‍െറയും സന്ദേശവുമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ ശോഭായാത്രക്ക് അഭിവാദ്യമര്‍പ്പിക്കുന്നതിനായി ധാരാളം പേര്‍ എത്തി. ശോഭായാത്രയില്‍ അണിനിരന്ന ഉണ്ണിക്കണ്ണന്മാര്‍ സ്വീകരിക്കാനത്തെിയ മദ്റസാ വിദ്യാര്‍ഥികള്‍ക്ക് വൃക്ഷത്തൈകള്‍ കൈമാറി. മദ്റസാ വിദ്യാര്‍ഥികള്‍ ഉണ്ണിക്കണ്ണന്മാര്‍ക്ക് തിരികെ പൂക്കള്‍ സമ്മാനിച്ചു. സ്വീകരണ പരിപാടിക്ക് കെ.എം.സി.സി നേതാക്കളായ എ.കെ. ലത്തീഫ്, സുല്‍ഫി ബുറൈദ, പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്‍റ് സുബൈര്‍ വെഴുപ്പൂര്‍, യൂനിറ്റ് പ്രസിഡന്‍റ് ജലീല്‍ തച്ചംപൊയില്‍, സി.എച്ച്. ഷാജല്‍, പി.സി. ഫൈസല്‍, ചെറിയമോന്‍, അബ്ദുല്‍ ബാരി പുതിയാറമ്പത്ത്, എന്‍.പി. അന്‍വറലി, അലി തച്ചംപൊയില്‍, സി.പി. ഖാദര്‍, പി.സി. ഇസ്മായില്‍, എ.പി. അബൂബക്കര്‍, സി.പി. അബ്ദുല്‍ ഖാദര്‍, ജലീല്‍ എയര്‍സീലാന്‍റ്, ടി.പി. മുഷാരിഫ് എന്നിവര്‍ നേതൃത്വം നല്‍കി. സ്വീകരണത്തിന് ഗിരീഷ് തേവള്ളി നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.