യു.ഡി.എഫ് കണ്‍വീനര്‍ പദം: ലീഗ് പ്രഖ്യാപനത്തെ ചൊല്ലി ആശയക്കുഴപ്പം

കോഴിക്കോട്: മുസ്ലിംലീഗ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എം.എ. റസാഖിനെ യു.ഡി.എഫ് ജില്ലാ കണ്‍വീനറായി നിര്‍ദേശിച്ച ലീഗ് സംസ്ഥാന നേതൃത്വത്തിന്‍െറ നടപടിയില്‍ യു.ഡി.എഫില്‍ ആശയക്കുഴപ്പം. ജനതാദള്‍ -യുവിന്‍െറ വി. കുഞ്ഞാലി ജില്ലാ കണ്‍വീനറായി പ്രവര്‍ത്തിക്കവെയാണ് എം.എ. റസാഖിനെ ഈ സ്ഥാനത്തേക്ക് നിര്‍ദേശിച്ചതായി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ. മജീദ് അറിയിച്ചത്. വര്‍ഷങ്ങളായി കോഴിക്കോട് ജില്ലയില്‍ യു.ഡി.എഫ് ചെയര്‍മാന്‍ സ്ഥാനം ലീഗും കണ്‍വീനര്‍ സ്ഥാനം കോണ്‍ഗ്രസുമാണ് വഹിച്ചുപോന്നിരുന്നത്. മുന്‍ മന്ത്രി പി. ശങ്കരന് യു.ഡി.എഫില്‍ നേതൃസ്ഥാനം കൊടുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തിന് ചെയര്‍മാന്‍ പദവി വിട്ടുകൊടുക്കാന്‍ ലീഗ് തയാറായി. അങ്ങനെ ശങ്കരന്‍ ചെയര്‍മാനും എം.എ. റസാഖ് കണ്‍വീനറുമായി. പിന്നീട് യു.ഡി.എഫിലേക്ക് വന്ന ജനതാദള്‍ -യുവിനെ പരിഗണിക്കാന്‍വേണ്ടി സംസ്ഥാന യു.ഡി.എഫ് തീരുമാന പ്രകാരം ലീഗ് കണ്‍വീനര്‍ സ്ഥാനവും വിട്ടുകൊടുത്തു. തുടര്‍ന്ന് വി. കുഞ്ഞാലി കണ്‍വീനറായി. കൊടുവള്ളിയില്‍ മത്സരിക്കാന്‍ ലീഗിന്‍െറ ജില്ലാ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച എം.എ. റസാഖിന് പദവി നല്‍കുന്നതിന്‍െറ ഭാഗമായാണ് അദ്ദേഹത്തെ യു.ഡി.എഫ് കണ്‍വീനറായി സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചത്. എന്നാല്‍, ലീഗ് തീരുമാനം ഏകപക്ഷീയമാണെന്നും ജനതാദളിന് അതേക്കുറിച്ച് അറിയില്ളെന്നും ദള്‍ വൃത്തങ്ങള്‍ പറഞ്ഞു. തനിക്ക് ഇതേക്കുറിച്ച് അറിയില്ളെന്ന് വി. കുഞ്ഞാലി ‘മാധ്യമ’ത്തോട് പറഞ്ഞു. ആഗസ്റ്റ് 19ന് കന്‍േറാണ്‍മെന്‍റ് ഹൗസില്‍ നടന്ന യു.ഡി.എഫ് യോഗത്തില്‍ തന്നോടൊപ്പം കുഞ്ഞാലി പങ്കെടുത്തിരുന്നുവെന്ന് ജില്ലാ ചെയര്‍മാന്‍ പി. ശങ്കരന്‍ അറിയിച്ചു. ഈ മാസം മുപ്പതിന് നടക്കുന്ന കലക്ടറേറ്റ് മാര്‍ച്ചിന്‍െറ ഒരുക്കങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയാണ് അദ്ദേഹം. സംസ്ഥാന യു.ഡി.എഫ് അങ്ങനെയൊരു തീരുമാനം എടുത്തതായി അറിയില്ളെന്നും ശങ്കരന്‍ വ്യക്തമാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.