കണ്‍സ്യൂമര്‍ ഫെഡിന് 200 കോടി സമാഹരിക്കും

കോഴിക്കോട്: ഓണച്ചന്തക്കായി കെ.ഡി.സി ബാങ്ക് പ്രാഥമിക സംഘങ്ങളുടെ കണ്‍സോര്‍ട്യം രൂപവത്കരിച്ചു. സംസ്ഥാന സഹകരണ കണ്‍സ്യൂമര്‍ ഫെഡറേഷന്‍ പ്രാഥമിക സഹകരണ ബാങ്കുകളുമായി ചേര്‍ന്ന് ഓണച്ചന്തകള്‍ തുടങ്ങാനും തീരുമാനിച്ചു. 2500 ചന്തകളാണ് സംസ്ഥാനത്ത് തുടങ്ങുക. ഓണം നാളുകളില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സഹകരണ വകുപ്പ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് സാമ്പത്തികച്ചെലവ് കണ്ടത്തെുന്നതിനാണ് കോഴിക്കോട് ജില്ലാ സഹകരണ ബാങ്കിന്‍െറ നേതൃത്വത്തില്‍ ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളുടെ കണ്‍സോര്‍ട്യം രൂപവത്കരിച്ചത്. ജില്ലയിലെ എല്ലാ പ്രാഥമിക സഹകരണ ബാങ്കുകളുടെയും പ്രസിഡന്‍റുമാര്‍, സെക്രട്ടറിമാര്‍ എന്നിവരുടെ സംയുക്ത യോഗത്തില്‍ 200 കോടി രൂപ സ്വരൂപിക്കുന്നതിന് തീരുമാനിച്ചു. ജില്ലാ ബാങ്കില്‍ നടന്ന കണ്‍സോര്‍ട്യം രൂപവത്കരണ യോഗത്തില്‍ ബാങ്ക് പ്രസിഡന്‍റ് മനയത്ത് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ്, ജോയിന്‍റ് രജിസ്ട്രാര്‍ ടി.പി. ശ്രീധരന്‍, സഹകരണസംഘം അസി. രജിസ്ട്രാര്‍മാരായ കെ.സി. രവീന്ദ്രന്‍, പി. സദാനന്ദന്‍, കെ. രാജേന്ദ്രന്‍, സഹകരണ പെന്‍ഷന്‍ ബോര്‍ഡ് അംഗം ഇ. രമേശ്ബാബു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.