വെള്ളൂര്‍ നോര്‍ത് എല്‍.പി സ്കൂളില്‍ രണ്ട് അധ്യാപകരും ഒരു കുട്ടിയും

നാദാപുരം: തൂണേരി വെള്ളൂര്‍ നോര്‍ത് എല്‍.പി സ്കൂളില്‍ പഠിതാവായി ഒരു വിദ്യാര്‍ഥിനി മാത്രം. കുട്ടിക്ക് കൂട്ടായി ഹെഡ്മിസ്ട്രസും ഒരു അധ്യാപികയും. മേഖലയിലുണ്ടായ നിരന്തര സംഘര്‍ഷങ്ങള്‍ സ്കൂളില്‍ വിദ്യാര്‍ഥികള്‍ കുറയാന്‍ ഇടയാക്കുകയായിരുന്നു. നേരത്തേ പഠനനിലവാരത്തിലും മറ്റും ഏറെ മുന്‍പന്തിയിലായിരുന്ന സ്കൂള്‍ അടുത്തിടെയാണ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിയത്. നാല് അധ്യാപകര്‍ ഇവിടെ ഉണ്ടായിരുന്നെങ്കിലും രണ്ടുപേര്‍ പ്രൊട്ടക്ഷന്‍ ലഭിച്ച് മറ്റ് സ്കൂളിലേക്ക് സ്ഥലംമാറി പോവുകയായിരുന്നു. ഇതോടെ നേരത്തേ ഉണ്ടായിരുന്ന കുട്ടികള്‍ ഒന്നൊന്നായി കൊഴിഞ്ഞുപോയി. രണ്ടാം തരത്തില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി മാത്രമായാണ് ഇപ്പോള്‍ സ്കൂളിന്‍െറ പ്രവര്‍ത്തനം മുന്നോട്ടുപോകുന്നത്. അടുത്തിടെയുണ്ടായ ഷിബിന്‍ വധവും അസ്ലം വധവുമെല്ലാം ഈ സ്കൂളിന് ദുരന്തം സമ്മാനിക്കുകയാണുണ്ടായത്. സ്കൂളിന്‍െറ ഒരു കിലോമീറ്റര്‍ ചുറ്റളവിലാണ് വധിക്കപ്പെട്ടവരുടെ വീടുകള്‍. ഷിബിന്‍ വധത്തെ തുടര്‍ന്ന് കുട്ടികള്‍ കൂട്ടത്തോടെ ഒഴിയാന്‍ തുടങ്ങിയിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം വിദ്യാര്‍ഥികളുടെ എണ്ണം ഒന്നിലൊതുങ്ങുകയായിരുന്നു. നാട്ടുകാര്‍ സ്കൂളിനെ പഴയ പ്രതാപത്തിലത്തെിക്കാനുള്ള ശ്രമങ്ങള്‍ക്ക് തുടക്കംകുറിക്കാനിരിക്കെയാണ് വീണ്ടും നാടിനെ നടുക്കി മറ്റൊരു കൊലപാതകംകൂടി നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.