തിരുവമ്പാടി: വാര്‍ഷിക പദ്ധതി ഫണ്ട് അനുവദിച്ചതിലെ വിവേചനത്തിനെതിരെ തിരുവമ്പാടി ഗ്രാമപഞ്ചായത്തില്‍ യു.ഡി.എഫ് അംഗങ്ങള്‍ സമരം തുടങ്ങി. തങ്ങളുടെ വാര്‍ഡുകളെ ഫണ്ട് നല്‍കാതെ അവഗണിച്ചതായി ആരോപിച്ച് യു.ഡി.എഫ് അംഗങ്ങള്‍ ഗ്രാമപഞ്ചായത്ത് ഓഫിസിന് മുന്നില്‍ അനിശ്ചിതകാല ധര്‍ണ ആരംഭിച്ചു. യു.ഡി.എഫ് അംഗങ്ങളായ ബോസ് ജേക്കബ്, റോബര്‍ട്ട് നെല്ലിക്കാതെരുവില്‍, ടോമി കൊന്നക്കല്‍, കുര്യാച്ചന്‍ തെങ്ങുംമൂട്ടില്‍, വില്‍സണ്‍ താഴത്തുപറമ്പില്‍, ഓമന വിശ്വംഭരന്‍, പൗളിന്‍ മാത്യു എന്നിവരുടെ നേതൃത്വത്തിലാണ് അനിശ്ചിതകാല സമരം തുടങ്ങിയത്. പദ്ധതി ഫണ്ട് തുല്യമായി വീതംവെക്കുക, യു.ഡി.എഫ് അംഗങ്ങളോടുള്ള അവഗണന അവസാനിപ്പിക്കുക, പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നിവരുടെ ഏകാധിപത്യം അവസാനിപ്പിക്കുക, കരട് വികസനരേഖ അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്. ഇടത് അംഗങ്ങളുടെ വാര്‍ഡുകള്‍ക്ക് പത്തും പതിനഞ്ചും ലക്ഷം രൂപ അനുവദിച്ചപ്പോള്‍ യു.ഡി.എഫ് അംഗങ്ങളുടെ വാര്‍ഡുകള്‍ക്ക് ഒന്നും രണ്ടും ലക്ഷം നല്‍കി അപമാനിക്കുകയായിരുന്നുവെന്ന് അംഗങ്ങള്‍ കുറ്റപ്പെടുത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി ഫിലിപ്പ് പാമ്പാറ സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ബാബു കളത്തൂര്‍ അധ്യക്ഷത വഹിച്ചു. ജോയ് മ്ളാങ്കുഴി, രാജു പൈമ്പിള്ളില്‍, ബാബു തൊമരക്കാട്ടില്‍, മജീദ് ചൂരക്കാട്ട് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.