അലഞ്ഞുതിരിയുന്ന കാലികള്‍ക്കെതിരെ വീണ്ടും നടപടി ശക്തമാക്കുന്നു

കോഴിക്കോട്: നഗരത്തില്‍ അലഞ്ഞ് തിരിയുന്ന കാലികള്‍ക്ക് വീണ്ടും നഗരസഭയുടെ കടിഞ്ഞാണ്‍. കാലികള്‍ വീണ്ടും നഗരത്തില്‍ അലഞ്ഞുതിരിയുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് നടപടി. വ്യാഴാഴ്ച ബീച്ച് റോഡില്‍ നഗരസഭ ഓഫിസ് പരിസരത്തുനിന്നും മൂരിക്കുട്ടനെയും രണ്ടു പശുക്കളെയും പിടികൂടി. കാലികള്‍ കൂട്ടമായി നിരത്തിലിറങ്ങി ഗതാഗത തടസ്സവും അപകടവുമുണ്ടാക്കുന്ന സാഹചര്യത്തിലാണ് നഗരസഭാ അധികൃതര്‍ കാലികളെ പിടികൂടിത്തുടങ്ങിയത്. വ്യാഴാഴ്ച മുതല്‍ നഗരത്തില്‍ വീണ്ടും പരിശോധന ശക്തമാക്കാന്‍ നഗരസഭ ആരോഗ്യവിഭാഗം തീരുമാനിച്ചു. കൂടുതല്‍ തൊഴിലാളികളും മറ്റു സജ്ജീകരണങ്ങളുമായാണ് കാലിപിടിത്തം തുടരുക. ബീച്ച് പരിസരത്ത് കാല്‍നടയാത്രക്കാര്‍ക്കും വാഹനയാത്രക്കാര്‍ക്കും ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്ന രണ്ടു പശുക്കളെയും മൂരിക്കുട്ടനെയുമാണ് വ്യാഴാഴ്ച ഉച്ചയോടെ നഗരസഭാ ആരോഗ്യ വിഭാഗം അധികൃതരുടെ നേതൃത്വത്തില്‍ പിടികൂടിയത്. ഇവയെ ലോറിയില്‍ കയറ്റി മേയര്‍ ഭവനിലെ പ്രത്യേക ആലയിലേക്ക് മാറ്റി. ഇവയുള്‍പ്പെടെ രണ്ടു മൂരിക്കുട്ടനും രണ്ടു പശുക്കളും ഇവിടെയുണ്ട്. ഉടമസ്ഥര്‍ എത്തിയാല്‍ പിഴയീടാക്കി വിട്ടുനല്‍കും. ഇല്ളെങ്കില്‍ ഇവയെ വരും ദിവസങ്ങളില്‍ ലേലം ചെയ്യും. ഒന്നാം ഗ്രേഡ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ. ശിവദാസന്‍, എച്ച്.ഐമാരായ പ്രമോദ്, സി.കെ. വല്‍സന്‍, ജെ.എച്ച്.ഐമാരായ ബിജു ജയറാം, പി.എസ്. ഡയ്സണ്‍, ഇ.പി. ശൈലേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.