ഇരുളിന്‍െറ മറവില്‍ മാലിന്യം തള്ളല്‍; വര്‍ക്ഷോപ്പ് ഉടമയും ഡ്രൈവറും പിടിയില്‍

വടകര: ഇരുളിന്‍െറ മറവില്‍ വര്‍ക്ഷോപ്പ് മാലിന്യം നഗരസഭാ ലൈബ്രറി കെട്ടിടത്തിന് സമീപം തള്ളിയ വര്‍ക്ഷോപ്പ് ഉടമയും ഡ്രൈവറും പിടിയിലായി. പുതുപ്പണം പക്രന്‍െറവിട പ്രഭീഷ്, വടകര ഒന്തം റോഡില്‍ യു.കെ. വില്ലയില്‍ ദിനേശ് എന്നിവരെയാണ് നഗരസഭാ സ്ക്വാഡ് പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് ദിനേശിന്‍െറ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയില്‍ മാലിന്യം കൊണ്ടുവന്ന് തള്ളിയത്. ബുധനാഴ്ച രാവിലെ സമീപത്തെ കച്ചവടക്കാരാണ് മൂന്നിടത്തായി മാലിന്യം തള്ളിയതായി കണ്ടത്. തുടര്‍ന്ന് നഗരസഭാ സ്ക്വാഡ് സ്ഥലത്തത്തെി മാലിന്യം പരിശോധിച്ചപ്പോഴാണ് വര്‍ക്ഷോപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. വര്‍ക്ഷോപ്പ് ഉടമ പ്രഭീഷിന്‍െറ എഗ്രിമെന്‍റ് ഫോട്ടോകോപ്പിയും തൊട്ടടുത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തെക്കുറിച്ചുള്ള വിവരങ്ങളും മാലിന്യക്കൂമ്പാരത്തില്‍നിന്ന് ലഭിച്ചു. ജനതാറോഡിലെ സീറോ മോട്ടോഴ്സ് എന്ന സ്ഥാപനത്തിലത്തെി ഉദ്യോഗസ്ഥര്‍ തെളിവുകള്‍ കാണിച്ച് അന്വേഷണം നടത്തിയപ്പോള്‍ ഇവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇതോടെ, ബുധനാഴ്ച വൈകീട്ട് അഞ്ചോടെ നഗരസഭാ ചെയര്‍മാന്‍ കെ. ശ്രീധരന്‍െറ സാന്നിധ്യത്തില്‍ മാലിന്യം വര്‍ക്ഷോപ്പ് ഉടമയും ഡ്രൈവറും ചേര്‍ന്ന് തിരിവെ വര്‍ക്ഷോപ്പിലേക്കുതന്നെ കൊണ്ടുപോയി. ലൈസന്‍സില്ലാതെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നതെന്ന് അന്വേഷണത്തില്‍ ബോധ്യപ്പെട്ടതായി നഗരസഭാ അധികൃതര്‍ പറഞ്ഞു. മാലിന്യം തള്ളിയതിന് പിഴയും മറ്റു നിയമനടപടികളും സ്വീകരിക്കുന്നതിന് പുറമെ, ഓട്ടോറിക്ഷ പൊലീസിന് കൈമാറാനും തീരുമാനിച്ചു. നടപടിക്രമങ്ങള്‍ക്ക് എച്ച്.ഐ. ഷജില്‍കുമാര്‍, ജെ.എച്ച്.ഐമാരായ സജികുമാര്‍, ടി.വി. ബിജു എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.