ചേമഞ്ചേരി: അഞ്ചുവര്‍ഷമായി വാടകക്കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ചേമഞ്ചേരി സബ്രജിസ്ട്രാര്‍ ഓഫിസില്‍ വിവിധ കാര്യങ്ങള്‍ക്കായത്തെുന്നവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ പോലും സൗകര്യമില്ല. വസ്തുരജിസ്ട്രേഷന് പലപ്പോഴും മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സാഹചര്യമുണ്ടായിരിക്കെ ഓഫിസിലത്തെുന്നവര്‍ക്ക് ഇരിക്കാനും ഇവിടെ സ്ഥലമില്ല. നേരത്തെ ടെലിഫോണ്‍ എക്സ്ചേഞ്ചിന് എതിര്‍ഭാഗത്ത് പ്രവര്‍ത്തിച്ചിരുന്ന രജിസ്ട്രാര്‍ ഓഫിസ് ജീര്‍ണിച്ച് നിലംപൊത്താറായപ്പോഴാണ് പൂക്കാട് അങ്ങാടിക്ക് വടക്കുഭാഗത്തുള്ള ഇരുനില വീട്ടിലേക്ക് താല്‍ക്കാലികമായി മാറ്റിയത്. ജീവനക്കാര്‍ ഏറെ ബുദ്ധിമുട്ടിയാണിവിടെ ജോലിചെയ്യുന്നത്. 1942 മുതല്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട അഞ്ചോളം പഞ്ചായത്തുകളിലെ വസ്തുക്കളുടെ പഴയ രേഖകള്‍ മുഴുവന്‍ മുകള്‍നിലയിലെ ഒരു മുറിയിലാണ് സൂക്ഷിച്ചിരിക്കുന്നത്. സൗകര്യം ഒട്ടുമില്ലാത്തതിനാല്‍ പഴയ രേഖകള്‍ ആവശ്യമായി വരുമ്പോള്‍ വല്ലാതെ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുവെന്ന് മുതിര്‍ന്ന ആധാരമെഴുത്തുകാരന്‍ ജി.കെ. ഭാസ്കരന്‍ പറഞ്ഞു. സര്‍ക്കാറിന് വലിയ വരുമാനമുണ്ടാകുന്ന രജിസ്ട്രാര്‍ ഓഫിസ് നേരത്തെയുള്ള കെട്ടിടത്തിലായിരിക്കെ മേല്‍ക്കൂര ജീര്‍ണിച്ച് പൊളിഞ്ഞുവീഴാറായ അവസ്ഥയുണ്ടായി. അന്ന് അറ്റകുറ്റപ്പണികള്‍ നടത്താന്‍ ജനകീയ കമ്മിറ്റി ഉണ്ടാക്കേണ്ടിവന്നു.ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന വാടകക്കെട്ടിടത്തിന്‍െറ മുറ്റത്ത് കാത്തുനില്‍ക്കുന്നവരുടെ മേല്‍ തേങ്ങവീഴുന്ന അവസ്ഥയുമുണ്ട്. അതിനിടെ ക്വിറ്റ് ഇന്ത്യാ സമര സ്മാരകമായി പ്രഖ്യാപിക്കപ്പെട്ട പഴയ കെട്ടിടം പുനര്‍നിര്‍മിക്കാന്‍ 2014 വര്‍ഷത്തെ ബജറ്റില്‍ 30 ലക്ഷം രൂപ വകയിരുത്തിയിരുന്നതായി മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റും വാര്‍ഡ് മെമ്പറുമായ സത്യനാഥന്‍ മാടഞ്ചേരി പറഞ്ഞു. സ്ഥലം പഞ്ചായത്ത് വകുപ്പില്‍നിന്ന് രജിസ്ട്രേഷന്‍ വകുപ്പിന് കൈമാറാനുള്ള ഫയലില്‍ തീരുമാനമെടുപ്പിക്കാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പരാജയപ്പെട്ടുവെന്നും സത്യനാഥന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.