ഓണത്തിന് വ്യാജന്‍ വേണ്ട: നിരീക്ഷണം ശക്തമാക്കി എക്സൈസ്

കോഴിക്കോട്: ഓണക്കാലത്ത് വ്യാജമദ്യ/ലഹരി മരുന്ന് വിതരണവും വിപണനവും തടയാന്‍ 24 മണിക്കൂര്‍ കണ്‍ട്രോള്‍ റൂമും സ്ട്രൈക്കിങ് ഫോഴ്സുകളും പ്രവര്‍ത്തനം തുടങ്ങി. വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് രാത്രികാല പട്രോളിങ് നടത്താനും പരാതികളില്‍ സത്വരനടപടികള്‍ കൈക്കൊള്ളാനുമാണിത്. കണ്‍ട്രോള്‍ റൂമുകളിലും എക്സൈസ് ഓഫിസുകളിലും ഓഫിസ് മേധാവികളുടെ മൊബൈല്‍ നമ്പറിലും പൊതുജനങ്ങള്‍ക്ക് പരാതി അറിയിക്കാം. പരാതിക്കാരുടെ പേരുവിവരം രഹസ്യമായി സൂക്ഷിക്കും. വന്‍തോതിലുള്ള സ്പിരിറ്റ്, മാഹി മദ്യം, വിദേശമദ്യം, ചാരായ വാറ്റ് എന്നിവയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കും. ഫോണ്‍ നമ്പറുകള്‍: ഡിവിഷനല്‍ എക്സൈസ് കണ്‍ട്രോള്‍ റൂം 0495-2372927, ഡെപ്യൂട്ടി എക്സൈസ് കമീഷണര്‍ കോഴിക്കോട് 0495-2372927, 9447178063, അസി. എക്സൈസ് കമീഷണര്‍, കോഴിക്കോട് 0495-2375706, 9496002871, എക്സൈസ് സര്‍ക്ക്ള്‍ ഓഫിസ്, കോഴിക്കോട് 0495-2376762, 9400069677, എക്സൈസ് സര്‍ക്ക്ള്‍ ഓഫിസ്, പേരാമ്പ്ര 0496-2610410, 9400069679, എക്സൈസ് സര്‍ക്ക്ള്‍ ഓഫിസ്, വടകര 0496-2515082, 9400069680, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ഫറോക്ക് 0495-2422200, 9400069683, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കോഴിക്കോട് 0495-2722991, 9400069682, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കുന്ദമംഗലം 0495-2802766, 9400069684, എക്സൈസ് റെയ്ഞ്ച് ഓഫിസ്, താമരശ്ശേരി 0495-2224430, 9400069685, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ചേളന്നൂര്‍ 0495-2855888, 9400069686, എക്സൈസ് റെയ്ഞ്ച് ഓഫിസ്, കൊയിലാണ്ടി 0495-26244101, 9400069687, എക്സൈസ് റെയ്ഞ്ച് ഓഫിസ്, ബാലുശ്ശേരി 0495-2641830, 9400069688, എക്സൈസ് റെയ്ഞ്ച് ഓഫിസ്, വടകര 0495-2516715, 9400069689, എക്സൈസ് റെയ്ഞ്ച് ഓഫിസ്, നാദാപുരം 0496-2556100, 9400069690, എക്സൈസ് ചെക്ക് പോസ്റ്റ്, അഴിയൂര്‍ 0496-2202788, 9400069692.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.