ജില്ലയില്‍ രണ്ടുപേര്‍ക്കു കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു

കോഴിക്കോട്: ജില്ലയില്‍ ചൊവ്വാഴ്ച രണ്ടുപേര്‍ക്കു കൂടി ഡിഫ്തീരിയ സ്ഥിരീകരിച്ചു. ചാലിയത്തെ എട്ടുവയസ്സുകാരിക്കും കടിയങ്ങാട്ട് 24കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇരുവരും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതോടെ ജില്ലയിലിതുവരെ റിപ്പോര്‍ട്ട് ചെയ്ത ഡിഫ്തീരിയ കേസുകളുടെ എണ്ണം 102 ആയി. ഇതില്‍ സ്ഥിരീകരിച്ചത് 20 പേര്‍ക്കാണ്. രണ്ടുപേര്‍ക്ക് മലേറിയയും രണ്ടുപേര്‍ക്ക് ഡെങ്കിപ്പനിയും ചൊവ്വാഴ്ച സ്ഥിരീകരിച്ചിട്ടുണ്ട്. കൊടുവള്ളി സ്വദേശികളായ 29കാരനും 50കാരനുമാണ് ഡെങ്കി സ്ഥിരീകരിച്ചത്. ഇവരും മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കരുമലയിലെ 18കാരന് ഡെങ്കിപ്പനി സംശയിക്കുന്നുണ്ട്. കോവൂരിലെ 45കാരനും തിരുവള്ളൂരിലെ അഞ്ചുവയസ്സുകാരനും മലേറിയ സ്ഥിരീകരിച്ചു. ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചേളന്നൂരിലെ 55കാരന് ബീച്ചാശുപത്രിയില്‍ എലിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. പേരാമ്പ്ര, മേലടി എന്നിവിടങ്ങളിലുള്ള രണ്ടുപേര്‍ക്ക് മഞ്ഞപ്പിത്തബാധയും കക്കോടിയിലെ ഒരാള്‍ക്ക് ടൈഫോയ്ഡും സംശയിക്കുന്നു. ചൊവ്വാഴ്ച ജില്ലയിലെ വിവിധ സര്‍ക്കാറാശുപത്രികളില്‍ പനി ബാധിച്ചത്തെിയ 825 പേരില്‍ 20പേരെ കിടത്തിചികിത്സക്ക് വിധേയരാക്കി. വയറിളക്കം ബാധിച്ച് 234 പേരാണ് എത്തിയത്. ഇതില്‍ എട്ടുപേര്‍ അഡ്മിറ്റായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.