കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കാരപ്പറമ്പ് കൗണ്‍സിലറുടെ ഓഫിസിന് അജ്ഞാതര്‍ തീയിട്ടു. ഓഫിസിലെ ഫയലുകളും ടി.വിയും കത്തിനശിച്ചു. കോര്‍പറേഷന്‍ 69ാം വാര്‍ഡായ കാരപ്പറമ്പിലെ ബി.ജെ.പി കൗണ്‍സിലര്‍ നവ്യ ഹരിദാസിന്‍െറ സേവാകേന്ദ്രമാണ് അഗ്നിക്കിരയായത്. തിങ്കളാഴ്ച പുലര്‍ച്ചെയോടെയാണ് സംഭവം. നെല്ലികാവ് ക്ഷേത്രത്തിന് സമീപം എ.കെ. സുകുമാരന്‍െറ ഉടമസ്ഥതയിലെ വാടകമുറിയില്‍ ജൂലൈ 31നാണ് കൗണ്‍സിലറുടെ ഓഫിസ് തുറന്നത്. ഫയലുകളും ഓഫിസിലെ സാധനങ്ങളും മാത്രം നശിപ്പിക്കുന്ന തരത്തിലാണ് തീയിട്ടിരിക്കുന്നത്. . തിങ്കളാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവമെന്നാണ് കരുതുന്നത്. രാവിലെ 6.15ഓടെ ക്ഷേത്രത്തിന് സമീപം ക്ളാസെടുക്കാനത്തെിയ മണ്ഡലം കാര്യവാഹക് സായിയാണ് പുകയുയരുന്നത് കണ്ടത്. ഷട്ടറിന്‍െറ പൂട്ട് തകര്‍ത്ത നിലയിലായിരുന്നു. കാണാതായ ഓഫിസ് ബോര്‍ഡിന്‍െറ ഫ്ളക്സ് പിന്നീട് നശിപ്പിച്ച നിലയില്‍ കനോലി കനാലിന്‍െറ കാരപ്പറമ്പ് ഭാഗത്തുനിന്ന് കണ്ടെടുത്തു. ഏകദേശം 60,000 രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു. സംഭവത്തില്‍ നടക്കാവ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡോഗ് സക്വാഡ്, വിരലടയാള വിദഗ്ധര്‍, വിജിലന്‍സ്, ഇന്‍റലിജന്‍സ്തുടങ്ങിയവര്‍ പരിശോധിച്ചു. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക്, ബി.ജെ.പി നേതാക്കള്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തെതുടര്‍ന്ന് തിങ്കളാഴ്ച വൈകീട്ട് കാരപ്പറമ്പില്‍ ജനകീയ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.