കോഴിക്കോട്: അധികഭാരം ചുമന്ന് വലഞ്ഞെന്ന് പുരാതന വ്യാപാര നഗരിയായ വലിയങ്ങാടിയിലെ ചുമട്ടുതൊഴിലാളികള്‍. 2017 ജനുവരി ഒന്നു മുതല്‍ 50 കിലോയില്‍ അധികമുള്ള ചാക്കുകള്‍ ചുമക്കില്ളെന്ന തീരുമാനത്തിലാണ് ഇവിടത്തെ കമ്മാലി പാക്കേഴ്സ് യൂനിയന്‍. മറ്റു സംസ്ഥാനങ്ങളിലെല്ലാം 50 കിലോയിലധികം കയറ്റിറക്ക് തൊഴിലാളികള്‍ ചുമക്കാറില്ല. കേരളത്തില്‍ മാത്രമാണ് ഇതിന് മാറ്റം. 1964 മുതല്‍ കേരളത്തിലെ തൊഴിലാളികള്‍ ഇക്കാര്യം ആവശ്യപ്പെടുന്നുണ്ടെങ്കിലും കണ്ണൂരില്‍ മാത്രമാണ് കടുത്ത സമ്മര്‍ദത്തത്തെുടര്‍ന്ന് അമ്പതിലധികം കിലോയുള്ള ചാക്കുകള്‍ കയറ്റിറക്കാതിരിക്കുന്നത്. മില്ലുകളില്‍ ടണ്‍കണക്കിന് വലിയ ചാക്കുകള്‍ നിര്‍മിച്ചുകഴിഞ്ഞതിനാല്‍ ഉടന്‍ പുതിയ തീരുമാനം നടപ്പാക്കാന്‍ കഴിയില്ളെന്നായിരുന്നു വ്യാപാരികളുടെ നിലപാട്. നേരത്തേ 100 കിലോയുള്ള ചാക്കുകള്‍വരെ കയറ്റിയിറക്കാറുണ്ടായിരുന്നു. ഉപ്പ്, പഞ്ചസാര, കടല, ചെറുപയര്‍ തുടങ്ങിയവയായിരുന്നു 100 കിലോയില്‍ വരാറുണ്ടായിരുന്നത്. കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് 2013ല്‍ ഇത്തരം വസ്തുക്കള്‍ 50 കിലോയുടെ ചാക്കുകളാക്കി മാറ്റി. എന്നാല്‍ ആട്ട, മൈദ, അരി തുടങ്ങിയവ ഇപ്പോഴും 75 കിലോയിലാണ് വരുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി, തലയില്‍ ചുമക്കുന്നതിനാലാണ് ഇവിടത്തെ തൊഴിലാളികള്‍ക്ക് കൂടുതല്‍ ഭാരമുള്ള ചുമടുകള്‍ എടുക്കാന്‍ കഴിയുന്നത്. മറ്റു സംസ്ഥാനങ്ങളില്‍ തോളിലും പുറത്തുമാണ് ചുമടെടുക്കുന്നത്. വാഹനത്തില്‍നിന്ന് 200ഓളം മീറ്റര്‍ തലച്ചുമടായി എടുത്ത് 20 അടിയോളം ഉയരത്തിലാണ് ചാക്കുകള്‍ ഇടേണ്ടിവരുക. ഇങ്ങനെ ചെയ്യുന്നതിനിടെ 10 വര്‍ഷത്തിനിടെ മാത്രം എട്ടോളം പേര്‍ മരിച്ചു. നിരവധി പേര്‍ ഗുരുതരമായി പരിക്കേറ്റ് ഈ രംഗത്തുനിന്ന് വിട്ടുപോയി. 900ത്തോളം കമ്മാലികളും 3000ത്തോളം അനുബന്ധ തൊഴിലാളികളുമാണ് വലിയങ്ങാടിയില്‍ ഉള്ളത്. ഇവരില്‍ 200ഓളം പേര്‍ക്ക് മാത്രമാണ് ക്ഷേമനിധിയില്‍ അംഗത്വമുള്ളത്. ഇതുകാരണം, ഏറെ പേര്‍ക്കും പരിക്കേറ്റാല്‍ സ്വന്തം നിലക്കുതന്നെ ചികിത്സ നടത്തണം. ക്ഷേമനിധി അംഗത്വത്തിന് തൊഴിലുടമ സര്‍ട്ടിഫിക്കറ്റ് ഒപ്പിട്ടുനല്‍കണം എന്ന വ്യവസ്ഥയാണ് പലര്‍ക്കും തടസ്സമാകുന്നത്. 40 ശതമാനത്തോളവും 50നു മുകളില്‍ പ്രായമുള്ളവരാണ് ഈ മേഖലയിലുള്ളത്. അമിതഭാരം കാരണം യുവാക്കള്‍ ഈ മേഖലയിലേക്ക് കടന്നുവരാന്‍ തയാറാകുന്നില്ളെന്നും തൊഴിലാളികള്‍ പറയുന്നു. തങ്ങളുടെ ആവശ്യം നേടിയെടുക്കാന്‍ സമരപരിപാടികളുമായി മുന്നോട്ടുപോകാനുള്ള നീക്കത്തിലാണ് തൊഴിലാളികളുടെ കോഓഡിനേഷന്‍ കമ്മിറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.