കൊടുവള്ളി: ന്യൂനപക്ഷ വിഭാഗം വിദ്യാര്‍ഥികള്‍ക്കുള്ള പ്രീ-മെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷ നല്‍കലിനുള്ള ദുരിതം തീരുന്നില്ല. ഓണ്‍ലൈന്‍ വഴി അപേക്ഷ ഡൗണ്‍ലോഡ് ചെയ്തയക്കാനാവുന്നില്ല. ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രതിവര്‍ഷം 1000 രൂപ ലഭിക്കുന്ന സ്കോളര്‍ഷിപ്പിനാണ് ഇത്തവണ കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്. ഇത് പ്രകാരം അക്ഷയകേന്ദ്രങ്ങളും ഇന്‍റര്‍നെറ്റ് കഫേകളും കുട്ടികളില്‍നിന്ന് താല്‍ക്കാലിക അപേക്ഷയും അപേക്ഷക്കൊപ്പം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ച ഒമ്പതോളം രേഖകളും വാങ്ങിവെച്ചു. എന്നാല്‍, അവ ഡൗണ്‍ലോഡ് ചെയ്ത് സബ്മിറ്റ് ചെയ്യാന്‍ കഴിയുന്നില്ളെന്നാണ് മിക്കവരും പറയുന്നത്. ചില വിദ്യാലയങ്ങളില്‍ സ്കോളര്‍ഷിപ് ഹെല്‍പ് ഡെസ്ക്കുകള്‍ ആരംഭിച്ചിരുന്നു. എന്നാല്‍, അവര്‍ക്കും അപേക്ഷ അയക്കാനാവുന്നില്ല. ആഗസ്റ്റ് 31 വരെയാണ് അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി. ചില സ്കൂളുകളില്‍ സ്കോളര്‍ഷിപ് അപേക്ഷ സംബന്ധിച്ച് രക്ഷിതാക്കളുടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ അധ്യാപകര്‍ പോലും പ്രയാസപ്പെടുകയാണ്. അതേസമയം, കഴിഞ്ഞവര്‍ഷം അപേക്ഷ സമര്‍പ്പിച്ച വിദ്യാര്‍ഥികളില്‍ കുറച്ചുപേര്‍ക്ക് മാത്രമേ സ്കോളര്‍ഷിപ് തുക ബാങ്ക് അക്കൗണ്ടുകളിലത്തെിയിട്ടുള്ളൂവെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. മുസ്ലിം പെണ്‍കുട്ടികള്‍ക്ക് വര്‍ഷങ്ങളോളമായി ലഭിച്ചുവന്നിരുന്ന സ്കോളര്‍ഷിപ്പിന്‍െറ കഴിഞ്ഞ അധ്യയനവര്‍ഷത്തെ തുകപോലും ഇതുവരെ വിതരണം നടന്നിട്ടില്ലത്രെ. പ്രഫഷനല്‍ കോഴ്സുകള്‍ക്കു പഠിക്കുന്നവരുടെ സ്കോളര്‍ഷിപ്പിന്‍െറ സ്ഥിതിയും സമാനമാണ്. കേരള പിന്നാക്കവിഭാഗ വികസന കോര്‍പറേഷന്‍ നല്‍കിവന്ന 30,000 രൂപ വരെ ലഭിക്കുന്ന സ്കോളര്‍ഷിപ്പും ഇതുവരെ ലഭിച്ചിട്ടില്ല. സൈറ്റുകളില്‍ അര്‍ഹതപ്പെട്ട വിദ്യാര്‍ഥികളുടെ ഷോര്‍ട്ട് ലിസ്റ്റ് കഴിഞ്ഞവര്‍ഷം ഡിസംബറില്‍ പ്രസിദ്ധീകരിച്ചതല്ലാതെ തുടര്‍ നടപടികളൊന്നുമുണ്ടായിട്ടില്ളെന്നും പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.