കോഴിക്കോട്: അലഞ്ഞുതിരിയുന്ന കാലികളെ പിടികൂടി ലേലംചെയ്യാന്‍ തുടങ്ങിയതോടെ നഗരറോഡുകളില്‍ കാലികളുടെ ശല്യം കുറഞ്ഞെങ്കിലും തെരുവുകള്‍ വീണ്ടും നായ്ക്കള്‍ കൈയടക്കി. ഡസനിലേറെ നായ്ക്കള്‍ കൂട്ടമായി ഇറങ്ങുന്നത് നഗരറോഡുകളില്‍ സ്ഥിരമായി. മാവൂര്‍ റോഡിലും പാളയത്തും രാത്രി തനിച്ച് പോകുന്ന ബൈക്കുകള്‍ക്കുനേരെ തെരുവുനായ്ക്കള്‍ കുരച്ച് ചാടുന്നത് പതിവാണ്. ബീച്ചിലത്തെുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സന്ദര്‍ശകര്‍ക്കും നായ്ക്കളുടെ ഭീഷണിയുണ്ട്. നായ്ക്കളെ പിടികൂടി വന്ധ്യംകരണം ചെയ്യാനായി ഹൈടെക് മൃഗാശുപത്രി പൂളക്കടവില്‍ പണിയാന്‍ തീരുമാനമായെങ്കിലും നിര്‍മാണം തുടങ്ങാനായില്ല. ഇതിന്‍െറ ടെന്‍ഡര്‍ നടപടികള്‍വരെ പൂര്‍ത്തിയായതാണ്. 75 ലക്ഷം രൂപ ചെലവില്‍ രണ്ടുനിലയില്‍ പണിയുന്ന ആശുപത്രി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവിധമാണ് വിഭാവനം ചെയ്തത്. എന്നാല്‍, ആശുപത്രി സ്ഥാപിച്ചാലും നായ്ക്കളെ അങ്ങോട്ട് കൊണ്ടുവരരുതെന്നാണ് എതിര്‍ക്കുന്നവരുടെ ആവശ്യം. നായ്ക്കളെ പിടികൂടി വന്ധ്യംകരിച്ച് മുറിവുണങ്ങിയശേഷം പിടികൂടിയ സ്ഥലത്തുതന്നെ വിടണമെന്നാണ് ചട്ടം. ആശുപത്രി ഇനിയും സജ്ജമാകാത്തതിനാല്‍ നായപിടിത്തം മുടങ്ങിയിരിക്കയാണ്.കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഉത്തരവുകളുടെയും സുപ്രീംകോടതി വിധിയുടെയും പശ്ചാത്തലത്തില്‍ തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ പരിധിവരെയേ സാധിക്കുകയുള്ളൂ. വളര്‍ത്തുനായ്ക്കള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തിയാല്‍ ഇത്തരം നായ്ക്കളെ തെരുവിലേക്ക് ഇറക്കിവിടുന്നത് നിയന്ത്രിക്കാനാകും. പട്ടികളെ കൊല്ലുന്നവര്‍ക്ക് നിശ്ചയിച്ച പ്രതിഫലം താരതമ്യേന കുറവായതിനാല്‍ ജോലി ഏറ്റെടുക്കാന്‍ തയാറാകുന്നവര്‍ വിരളമാണ്. പിടികൂടിയ നായ്ക്കളെ തദ്ദേശ സ്ഥാപനങ്ങളുടെ മേല്‍നോട്ടത്തില്‍ നിരീക്ഷണത്തടവില്‍ പാര്‍പ്പിക്കണമെന്ന വ്യവസ്ഥ പാലിക്കാന്‍ സ്ഥലപരിമിതിയും നേരിടുന്നു. ഈ സാഹചര്യത്തിലാണ് തെരുവുനായ്ക്കള്‍ നഗരം കീഴടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.