നാദാപുരം: കല്ലാച്ചി കോടതി റോഡിലെ സ്വകാര്യ വ്യക്തിയുടെ കിണറിലെ മാലിന്യം കലര്‍ന്ന ജലം ഹോട്ടലുകളിലും മറ്റും ഉപയോഗിക്കുന്നതായി പരാതി. കോടതിയുടെ മുന്‍വശത്തെ പറമ്പിലെ കിണറില്‍ നിന്നാണ് ആ മേഖലയില്‍ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. ആള്‍മറ തകര്‍ന്നതിനാല്‍ പറമ്പിലെ മലിനജലം കിണറിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഈ കിണറില്‍നിന്ന് നിരവധി കടകളിലേക്ക് മോട്ടോര്‍ ഉപയോഗിച്ചാണ് വെള്ളം പമ്പ് ചെയ്യുന്നത്. കിണറിലെ വെള്ളമാകട്ടെ കലങ്ങിയ നിലയിലാണ്. നിരവധി തവണ ഇക്കാര്യം കടയുടമകളുടെ ശ്രദ്ധയില്‍പെടുത്തിയെങ്കിലും ഈ വെള്ളം തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. ഇതിനെതിരെ ആരോഗ്യവകുപ്പ് അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.