കോഴിക്കോട്: ഗവ. ലോ കോളജ് വനിതാ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനികള്‍ മാലിന്യവെള്ളം കുടിച്ച് രോഗികളായി മാറുന്നു. അധികൃതര്‍ നടപടിയെടുക്കുന്നില്ളെന്നാരോപിച്ച് എസ്.എഫ്.ഐ നേതൃത്വത്തില്‍ വിദ്യാര്‍ഥിനികള്‍ സമരത്തിനൊരുങ്ങുകയാണ്. ത്വഗ്രോഗങ്ങളും ഉദര രോഗങ്ങളും മൂത്രാശയ രോഗങ്ങളും കാരണം ഹോസ്റ്റലിലെ 130ഓളം വിദ്യാര്‍ഥിനികള്‍ ശാരീരികമായും മാനസികമായും ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. കാലപ്പഴക്കം ചെന്ന ഈ ഹോസ്റ്റലിലെ ഏക ജലസ്രോതസ്സ് കോമ്പൗണ്ടില്‍ തന്നെയുള്ള കുഴല്‍ക്കിണറാണ്. പൊട്ടിദ്രവിച്ച പൈപ്പ് സംവിധാനമാണിതിന്. ഹോസ്റ്റലിന് മുകളില്‍ സിമന്‍റില്‍ തീര്‍ത്ത വാട്ടര്‍ ടാങ്കിലാണ് കുഴല്‍ കിണറില്‍നിന്നുള്ള ജലം പമ്പുചെയ്യുന്നത്. വേണ്ടത്ര അടച്ചുറപ്പില്ലാത്തതിനാല്‍ എലി, കീരി തുടങ്ങിയ ജീവികള്‍ ടാങ്കില്‍ വീഴുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്. ഹോസ്റ്റല്‍ അധികൃതര്‍ ടാങ്ക് സമയാസമയങ്ങളില്‍ വൃത്തിയാക്കുന്നതിനുപോലും ശ്രമിക്കാറില്ലത്രെ. പൈപ്പില്‍നിന്ന് വരുന്ന ജലം ചുവന്ന നിറത്തിലും ചളിയുടെ രൂക്ഷ ഗന്ധമുള്ളതുമാണ്. ഹോസ്റ്റല്‍ വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ വാര്‍ഡനും പ്രിന്‍സിപ്പലിനും ജലത്തിന്‍െറ മാലിന്യാവസ്ഥ പരിഗണിക്കണം എന്നാവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു. ആരോഗ്യ പ്രശ്നങ്ങളെപ്പറ്റി ആരോഗ്യ വകുപ്പിനെ അറിയിക്കാന്‍ അപേക്ഷ നല്‍കിയതുമാണ്. അധികൃതര്‍ ഈ വിഷയത്തില്‍ വിദ്യാര്‍ഥിനികളോട് ആത്മാര്‍ഥമായ രീതിയില്‍ സഹകരിക്കുകയോ, പ്രശ്നം ഉടനടി പരിഹരിക്കുന്നതിന് നടപടികള്‍ കൈക്കൊള്ളുകയോ ചെയ്തിട്ടില്ളെന്നാണ് വിദ്യാര്‍ഥിനികളുടെ പരാതി. മലിനജലം മൂലം കോളറ, മഞ്ഞപ്പിത്തം, അലര്‍ജി രോഗങ്ങള്‍ തുടങ്ങിയവ പടര്‍ന്നുപിടിക്കുന്ന മഴക്കാലത്ത് പ്രതിരോധിക്കാനുള്ള നടപടി അധികൃതര്‍ കൈക്കൊണ്ടിട്ടില്ല. ഹോസ്റ്റല്‍ അധികൃതര്‍ ഇടപെട്ട് ജല അതോറിറ്റിയധികൃതര്‍ ജൂലൈയില്‍ ജല പരിശോധന നടത്തിയിരുന്നു. അതില്‍ കോളിഫോം ബാക്ടീരിയ, ഇരുമ്പിന്‍െറ അളവില്‍ കൂടിയ സാന്നിധ്യം എന്നിവ കണ്ടത്തെിയിരുന്നു. ആശങ്കകുലരായ വിദ്യാര്‍ഥിനികള്‍ റീജനല്‍ അനലിറ്റിക്കല്‍ ലാബില്‍ വീണ്ടും ജലത്തിന്‍െറ ഗുണനിലവാര പരിശോധന നടത്തിയപ്പോഴും കോളിഫോം ബാക്ടീരിയയുടെ ആധിക്യം കണ്ടത്തെി. ഇരുമ്പിന്‍െറ അംശം ഉയര്‍ന്നതാണെന്നും കണ്ടത്തെി. എവിടെ നിന്നാണ് കോളിഫോം ബാക്ടീരിയ വെള്ളത്തിലേക്ക് പ്രവേശിക്കുന്നത് എന്ന് കണ്ടത്തൊന്‍ വിദ്യാര്‍ഥികള്‍ക്കും കോളജ് അധികൃതര്‍ക്കും കഴിഞ്ഞിട്ടില്ല. കുടിവെള്ളത്തിനായി വാട്ടര്‍ പ്യൂരിഫെയര്‍ സ്ഥാപിക്കുക, തുരുമ്പിച്ച പൈപ്പ് സംവിധാനം മാറ്റി സ്ഥാപിക്കുക, കോളിഫോം ബാക്ടീരിയ ജലത്തിലേക്ക് കലരുന്ന സ്രോതസ്സ് കണ്ടത്തെി അത് തടയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് എസ്.എഫ്.ഐ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം തുടങ്ങാന്‍ തീരുമാനിച്ചത്്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.