നര്‍മം വിതറി സുരാജ് വെഞ്ഞാറമൂട് ലൗഷോറില്‍

കൊടിയത്തൂര്‍: പന്നിക്കോട് ലൗ ഷോര്‍ സ്പെഷല്‍ സ്കൂളിലെ കുട്ടികള്‍ക്ക് സന്തോഷം പകര്‍ന്ന് സിനിമാതാരം സുരാജ് വെഞ്ഞാറമൂട്. മലയാളികളുടെ പ്രിയനടനെ പരിചയപ്പെടുത്തേണ്ട ആവശ്യവും വന്നില്ല. നേരില്‍ കാണാന്‍ ലഭിച്ച അവസരം കൈ പിടിച്ചുകുലുക്കിയും തമാശകള്‍ പറഞ്ഞും ഒപ്പം നിന്ന് ഫോട്ടോയെടുത്തും സിനിമാ ഡയലോഗുകള്‍ പരസ്പരം പറഞ്ഞും കുട്ടികള്‍ ആഘോഷമാക്കി. പാട്ടുപാടിയും സിനിമയിലെ ഒട്ടുമിക്ക നടീനടന്മാരുടെയും ശബ്ദങ്ങള്‍ അനുകരിച്ചും സുരാജ് കുട്ടികളുടെ കൈയടി നേടി. ഞങ്ങള്‍ക്ക് ഇനിയും നിങ്ങളെ നേരില്‍ക്കാണാന്‍ അവസരമുണ്ടാകുമോ എന്ന കുട്ടികളുടെ ചോദ്യത്തിന് തീര്‍ച്ചയായും ഈ സ്നേഹ തീരത്ത് ഇനിയും ഞാന്‍ വന്നിരിക്കും എന്ന സുരാജിന്‍െറ മറുപടി കേട്ടപ്പോള്‍ അവര്‍ സന്തോഷംകൊണ്ട് തുള്ളിച്ചാടി. ലൗഷോര്‍ പ്രിന്‍സിപ്പല്‍ സുനീന ടീച്ചര്‍, ജനറല്‍ സെക്രട്ടറി യു.എ. മുനീര്‍, പി.ടി.എ പ്രസിഡന്‍റ് ബംഗാളത്ത് അബ്ദുറഹിമാന്‍, അക്കാദമിക്ക് ഡയറക്ടര്‍ ജിമോന്‍, ആമിന ടീച്ചര്‍, ഗഫൂര്‍ എരഞ്ഞിക്കല്‍ തുടങ്ങിയവര്‍ സുരാജിനെ സ്വീകരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.