സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് തടയിടരുത് –വെല്‍ഫെയര്‍ പാര്‍ട്ടി

മുക്കം: സ്വതന്ത്ര മാധ്യമപ്രവര്‍ത്തനങ്ങളെ തടയിടാനുള്ള നീക്കത്തിനെതിരെ ജനാധിപത്യ വിശ്വാസികള്‍ ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി മണ്ഡലം കമ്മിറ്റി. ജനാധിപത്യത്തില്‍ അറിയാനുള്ള പൗരന്‍െറ മൗലികാവകാശത്തെ സംരക്ഷിക്കേണ്ടത് ഭരണകൂട ബാധ്യതയാണ്. സ്വതന്ത്രവും നിക്ഷ്പക്ഷവുമായ മാധ്യമപ്രവര്‍ത്തനത്തിനുള്ള സാഹചര്യം നാട്ടില്‍ നിലനില്‍ക്കണമെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. പ്രസിഡന്‍റ് ചന്ദ്രന്‍ കല്ലുരുട്ടി അധ്യക്ഷത വഹിച്ചു. പൊന്നമ്മ ജോണ്‍സണ്‍, ലിയാഖത്ത് മുമ്പാത്തി, അസീസ് തോട്ടത്തില്‍, ഹമീദ് കൊടിയത്തൂര്‍, സഫീറ കൊടിയത്തൂര്‍, സി.എം. മുഹമ്മദലി പുതുപ്പാടി, സാലിഹ് കൊടപ്പന എന്നിവര്‍ സംസാരിച്ചു. കുന്ദമംഗലം: പൊലീസും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരെ വേട്ടയാടുന്നതില്‍ വെല്‍ഫെയര്‍ പാര്‍ട്ടി കുന്ദമംഗലത്ത് പ്രതിഷേധ സംഗമം നടത്തി. നിയോജക മണ്ഡലം പ്രസിഡന്‍റ് ഇ.പി. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്‍റ് പി.എം. ഷരീഫുദ്ദീന്‍ അധ്യക്ഷത വഹിച്ചു. സി.പി. സുമയ്യ, എസ്.പി. മധുസൂദനന്‍ നായര്‍, എം.പി. ഫാസില്‍ കുന്ദമംഗലം, സി. അബ്ദുറഹ്മാന്‍ എന്നിവര്‍ സംസാരിച്ചു. എം.എം. അബ്ദുല്‍ ഖാദര്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.