നരിക്കുനി: എല്ലാ മതങ്ങളുടെയും ആത്യന്തിക ലക്ഷ്യം മനുഷ്യന്‍െറ നന്മയാണെന്നും അതിന് വിരുദ്ധമായി മതത്തെ ദുരുപയോഗം ചെയ്യുകയും മതത്തിനെതിരായ ചിന്തകള്‍ വളര്‍ത്തുകയും ചെയ്യുന്ന ചിന്താഗതികള്‍ ലോകത്ത് ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍. സന്നദ്ധ സംഘടനയായ ആക്ടീവ് പന്നൂരിന്‍െറ ആറാമത് സൗജന്യ റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിനുതന്നെ അപമാനകരമായ സംഭവങ്ങളാണ് അടുത്തിടെ ഉണ്ടായത്. ഐ.എസില്‍ ചേരാന്‍ ആളുകളെ ഇവിടെനിന്ന് റിക്രൂട്ട് ചെയ്തവര്‍ ഇസ്ലാം മതത്തത്തെന്നെ അപമാനിക്കുകയാണ് ചെയ്തത്. മനുഷ്യന്‍െറ ആഹാരത്തിലും ജീവിതശൈലിയിലും മാറ്റങ്ങള്‍ വന്നതിനാല്‍ കാന്‍സര്‍ ഉള്‍പ്പെടെ മാരക രോഗങ്ങള്‍ പടര്‍ന്നുപിടിക്കുകയാണെന്നും ഇതിന് തടയിടാന്‍ സന്നദ്ധ സംഘടനകള്‍ പദ്ധതി തയാറാക്കണമെന്നും മന്ത്രി പറഞ്ഞു. ജൈവ പച്ചക്കറി കൂടുതല്‍ വ്യാപിപ്പിക്കണം. കീടനാശിനികള്‍ ഉപയോഗിച്ച പഴവര്‍ഗങ്ങള്‍ വില്‍പന നടത്തില്ളെന്ന് വ്യാപാരികളും ഉപയോഗിക്കില്ളെന്ന് പൊതുജനങ്ങളും തീരുമാനിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്ക് മന്ത്രി ഉപഹാരങ്ങള്‍ വിതരണം ചെയ്തു. ആക്ടീവ് ചെയര്‍മാന്‍ പി. മുഹമ്മദ് യൂസുഫ് അധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ കാരാട്ട് റസാഖ്, പി.ടി.എ. റഹീം എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. ആക്ടീവിന്‍െറ ബ്ളോഗ് വായോളി മുഹമ്മദ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ കെ.കെ. ജാഫര്‍ അഷ്റഫ്, സി.പി.എം ലോക്കല്‍ സെക്രട്ടറി എന്‍.കെ. സുരേഷ്, കേളോത്ത് അബ്ദുറഹ്മാന്‍ ഹാജി, എം.എ. സത്താര്‍, ഇ.കെ. പക്കര്‍ മാസ്റ്റര്‍, സി. റസാഖ് മാസ്റ്റര്‍, പി. ശ്രീധരന്‍, സദാനന്ദന്‍ നായര്‍, പി. അബ്ദുല്ല, കെ. അബൂബക്കര്‍ മാസ്റ്റര്‍, കോട്ടുവറ്റ ഹുസൈന്‍ മാസ്റ്റര്‍, പി.ടി. അഹമ്മദ്, ഒ. സുലൈമാന്‍, കെ. അന്‍വര്‍ എന്നിവര്‍ സംസാരിച്ചു. യു.പി. അബ്ദുല്‍ ഖാദര്‍ സ്വാഗതവും അമീര്‍ പൊയിലില്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.