കാപ്പാടന്‍ കൈപ്പുഴ കൈയേറ്റ ശ്രമം തടഞ്ഞു

ചേമഞ്ചേരി: കോരപ്പുഴക്ക് സമീപം കാപ്പാടന്‍ കൈപ്പുഴ കൈയേറാനുള്ള സ്വകാര്യവ്യക്തിയുടെ ശ്രമം ഡി.വൈ.എഫ്.ഐ തടഞ്ഞു. തന്‍െറ സ്ഥലത്തിനോട് ചേര്‍ന്ന് കൈപ്പുഴയിലെ അമ്പത് സെന്‍റ് സ്ഥലം നികത്തിയെടുക്കുന്നതിനായി സ്വകാര്യ വ്യക്തി ഒരാഴ്ചയായി അഞ്ച് ജോലിക്കാരെ വെച്ച് പണി എടുപ്പിക്കുകയായിരുന്നു. ചാക്കുകളില്‍ മണലും ചളിയും നിറച്ച് പുഴയില്‍ തെങ്ങിന്‍കുറ്റികള്‍ നാട്ടി അതിരിട്ട് തിരിക്കുന്ന ജോലിയാണ് നടന്നിരുന്നത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ സ്ഥലത്തത്തെി ചാക്കുകള്‍ എടുത്തുമാറ്റുകയും തെങ്ങിന്‍കുറ്റികള്‍ നീക്കുകയും ചെയ്തു. മൂന്നുവര്‍ഷം മുമ്പ് ഇതേ വ്യക്തി കൈപ്പുഴയില്‍ പത്ത് സെന്‍റ് സ്ഥലം നികത്തി തെങ്ങിന്‍തൈകള്‍ വെച്ചുപിടിപ്പിച്ചതായി പ്രവര്‍ത്തകര്‍ ആരോപിച്ചു. ചേമഞ്ചേരി വില്ളേജ് ഓഫിസര്‍, പഞ്ചായത്ത് പ്രസിഡന്‍റ്, കൊയിലാണ്ടി തഹസില്‍ദാര്‍ എന്നിവര്‍ക്ക് പ്രവര്‍ത്തകര്‍ പരാതി നല്‍കുകയും ചെയ്തു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടെ കാപ്പാടന്‍ കൈപ്പുഴയില്‍ വ്യാപകമായി കൈയേറ്റം നടന്നതായും പുഴയുടെ വിസ്തൃതി പകുതി കുറഞ്ഞതായും ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ളോക് പ്രസിഡന്‍റ് പി.പി. ബബീഷ് പറഞ്ഞു. കൈപ്പുഴ റീസര്‍വേ നടത്തി കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കലക്ടറെ നേരില്‍ കാണുമെന്നും ബബീഷ് പറഞ്ഞു. വെങ്ങളം മേഖലാ സെക്രട്ടറി എന്‍. ബിജീഷ്, പ്രസിഡന്‍റ് എം. ലിജീഷ്, ടി. ഷിബിന്‍രാജ്, അഖില്‍ ഷാജ്, സി.പി. റഷീദ് എന്നിവര്‍ സമരത്തിന് നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.