നാദാപുരം: മാനസിക അസ്വാസ്ഥ്യത്തെ തുടര്‍ന്ന് വീടുവിട്ടിറങ്ങിയയാള്‍ക്ക് പുറമേരിയിലെ ഒരുകൂട്ടം യുവാക്കളുടെ സഹായത്താല്‍ വീട്ടുകാരുമായി പുന$സമാഗമം. തൃശൂര്‍ ജില്ലയിലെ ചേലക്കര സ്വദേശി ചെറുവത്തൂര്‍ വീട്ടില്‍ സൈമണാണ് (58) വീടണഞ്ഞത്. പുറമേരി ബസ് സ്റ്റോപ്പില്‍ ശരീരത്തില്‍ വ്രണം വന്ന നിലയില്‍ കണ്ടത്തെിയ സൈമണെ ആയനിക്കണ്ടി ബാബു, സുജിത്ത്, ദര്‍ശന കൃഷ്ണന്‍, കൂവ്വേരി ബാലന്‍, വാഴയില്‍ രാജേന്ദ്ര ബാബു എന്നിവരുടെ നേതൃത്വത്തില്‍ 10 ദിവസത്തോളം വസ്ത്രവും മറ്റും നല്‍കി പരിപാലിക്കുകയായിരുന്നു. ടൗണിലെ ജനതാ ഹോട്ടല്‍ ഉടമ ബാബുവാണ് ഇയാള്‍ക്ക് ഭക്ഷണം നല്‍കിയത്. സൈമണില്‍നിന്നുതന്നെ വിലാസം മനസ്സിലാക്കിയ യുവാക്കള്‍ ചേലക്കര പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെടുകയും വീട് നില്‍ക്കുന്ന പ്രദേശത്തെ വാര്‍ഡ് അംഗം പി.വി. ബാബു മുഖേന ബന്ധുക്കളെ വിവരം അറിയിക്കുകയുമായിരുന്നു. പുറമേരിയിലത്തെിയ ജ്യേഷ്ഠന്‍െറ മകനും സഹോദരീ ഭര്‍ത്താവും ചേര്‍ന്ന് കഴിഞ്ഞ ദിവസം സൈമണെ കൂട്ടിക്കൊണ്ടുപോയി. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം വീട്ടിലേക്കത്തെിക്കുകയായിരുന്നു. ബസ്സ്റ്റോപ്പില്‍ ദുരിത ജീവിതം നയിക്കുകയായിരുന്ന സൈമണെ ഏറ്റെടുക്കാന്‍ സന്നദ്ധ സംഘടനകളെയും മറ്റും സമീപിച്ചെങ്കിലും എല്ലാവരും കൈയൊഴിഞ്ഞതോടെയാണ് യുവാക്കള്‍ സ്വന്തം നിലക്ക് അന്വേഷണം നടത്തി സൈമണ് വീട്ടിലേക്ക് പോവാനുള്ള സാഹചര്യം ഒരുക്കിയത്. തീര്‍ത്താല്‍ തീരാത്ത കടപ്പാട്് പുറമേരിയിലെ യുവാക്കളെ അറിയിച്ചാണ് ഇവര്‍ മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.