അംഗീകാരങ്ങളില്‍ മനംനിറഞ്ഞ് സഞ്ജിത്

കോഴിക്കോട്: ഒരിക്കല്‍ ആട്ടിപ്പായിച്ചവരും ചീത്തവിളിച്ചവരും അഭിനന്ദനങ്ങള്‍കൊണ്ട് മൂടുന്നതിന്‍െറ സന്തോഷത്തിലാണ് സഞ്ജിത് മണ്ഡല്‍ എന്ന ചിത്രകാരന്‍. കൊല്‍ക്കത്ത സ്വദേശിയായ സഞ്ജിത് ലളിതകലാ അക്കാദമി ആര്‍ട്ട് ഗാലറിയില്‍ നടത്തിയ നൊഥുന്‍ ഭുവന്‍ എന്ന ചിത്രപ്രദര്‍ശനം കാണാന്‍ സംസ്ഥാനത്തിന്‍െറ വിവിധ ഭാഗങ്ങളില്‍നിന്നാണ് ആളുകളത്തെിയത്. കോഴിക്കോട്ട് ജോലി ചെയ്യുന്ന ഇതര സംസ്ഥാനക്കാരായ ഉന്നത ഉദ്യോഗസ്ഥരും ചിത്രപ്രദര്‍ശനം കാണാനത്തെി. കേരളത്തിലെ പ്രമുഖരായ ചിത്രകാരന്മാരും കലാകാരന്മാരും ജെ.എന്‍.യു സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ഥികളടക്കം നൂറുകണക്കിന് പേരാണ് ഓരോ ദിവസവും ആര്‍ട്ട് ഗാലറിയിലത്തെിയത്. ബംഗാളി സാംസ്കാരിക ജീവിതത്തിന്‍െറ വിവിധ ഭാവങ്ങള്‍ പെന്‍സിലുകൊണ്ടും പേനകൊണ്ടും തന്‍േറതായ ശൈലിയില്‍ ആവിഷ്കരിച്ച 40 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. കറുത്ത പേനകൊണ്ട് സൂക്ഷ്മമായി വരച്ച ചിത്രങ്ങളായിരുന്നു കൂടുതലും. വലിയൊരു ചിത്രകാരനാകട്ടെയെന്ന് പലരും അഭിനന്ദിച്ചു. ഈ നല്ല വാക്കുകള്‍ എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ കരുത്തുനല്‍കുന്നുണ്ടെന്ന് സഞ്ജിത് പറഞ്ഞു.കിടക്കാനൊരു ഇടമില്ലാത്ത സഞ്ജീവിന് താമസ സൗകര്യമൊരുക്കാമെന്നു പറഞ്ഞ് രണ്ടുമൂന്നു പേര്‍ മുന്നോട്ടു വന്നിരുന്നു. എന്നാല്‍, തല്‍ക്കാലം എങ്ങോട്ടും പോകുന്നില്ളെന്ന് അദ്ദേഹം പറഞ്ഞു. ഉടന്‍ എറണാകുളത്തും തിരുവനന്തപുരത്തും ചിത്രപ്രദര്‍ശനം നടത്തണം. സഞ്ജിത്തിലെ ചിത്രകാരനെ കണ്ടത്തെിയ കോഴിക്കോട്ടുള്ള സുഹൃത്തുകളുടെ കൂടെരാവും പകലുമിരുന്ന് ചിത്രംവരക്കുകയാണിപ്പോള്‍.ആര്‍ട്ട് ഗാലറിയില്‍ നടത്തിയ പ്രദര്‍ശനത്തില്‍ അഞ്ച് ചിത്രങ്ങള്‍ വിറ്റുപോയി. കിട്ടിയ തുകയില്‍നിന്ന് 25,000 രൂപ അമ്മക്ക് അയച്ചുകൊടുത്ത സന്തോഷവും സഞ്ജിത് പങ്കുവെച്ചു. വലിയൊരു ചിത്രകാരനാവുക എന്നതി െന്‍റ ചുവടുവെപ്പാണിപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.