കോഴിക്കോട്: പാവമണി റോഡിലെ ലുലുഗോള്‍ഡ് തീപിടിത്തത്തില്‍ ഒന്നരക്കോടി രൂപയുടെ നാശനഷ്ടമുള്ളതായി പൊലീസ് എഫ്.ഐ.ആര്‍. നാശനഷ്ടക്കണക്കുകള്‍ ഇപ്പോഴും വ്യക്തമായിട്ടില്ളെങ്കിലും ഏകദേശ കണക്കുകള്‍വെച്ചാണ് പൊലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. തീപിടിത്തത്തിന്‍െറ തുടക്കം ആഭരണശാലയില്‍നിന്നാണെന്ന് ഫയര്‍ഫോഴ്സ് അധികൃതര്‍ വ്യക്തമാക്കി. ഇവിടെനിന്ന് ഉദ്ഭവിച്ച തീ പിന്നീട് ജ്വല്ലറിയുടെ അടുക്കളയിലേക്കും മറ്റും പടര്‍ന്നുപിടിക്കുകയായിരുന്നെന്നാണ് വിലയിരുത്തല്‍. സംഭവസ്ഥലത്ത് ഫോറന്‍സിക് അധികൃതരും ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ് വിഭാഗവും പരിശോധന നടത്തി. കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ചുവരുകയാണെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. അതേസമയം, ജില്ലയിലെ മുഴുവന്‍ ബഹുനില കെട്ടിടങ്ങളിലും ഫയര്‍ഫോഴ്സ് പരിശോധന നടത്തും. തിങ്കളാഴ്ച മുതല്‍ പരിശോധന തുടങ്ങിയതായി ജില്ലാ ഫയര്‍ ഓഫിസര്‍ അരുണ്‍ ഭാസ്കര്‍ പറഞ്ഞു. നഗരത്തിലെ മിക്ക ബഹുനില കെട്ടിടങ്ങളും പ്രവര്‍ത്തിക്കുന്നത് മതിയായ സുരക്ഷയില്ലാതെയാണ്. തീപിടിത്തമുണ്ടായാല്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍പോലും പറ്റാത്ത സ്ഥിതിയാണുള്ളത്. കെട്ടിടത്തിലെ ജനലുകളും മറ്റും അടച്ചുറപ്പിച്ചാണ് നിര്‍മാണം നടത്തിയത്. തീപിടിത്തമുണ്ടായാല്‍ വെള്ളം അകത്തേക്ക്ചീറ്റാന്‍പോലുമുള്ള സൗകര്യം മിക്ക കെട്ടിടങ്ങള്‍ക്കുമില്ല. സുരക്ഷാ ക്രമീകരണങ്ങളില്ലാത്ത കെട്ടിടങ്ങളെ കുറിച്ച് ജില്ലാ കലക്ടര്‍ എന്‍. പ്രശാന്തിനും മറ്റധികൃതര്‍ക്കും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. രണ്ടു സ്ക്വാഡുകളായി തിരിഞ്ഞാണ് ഫയര്‍ഫോഴ്സ് നഗരത്തിലെ ബഹുനില കെട്ടിടത്തില്‍ പരിശോധന നടത്തുന്നത്. നഗരത്തെ മണിക്കൂറുകള്‍ മുള്‍മുനയില്‍ നിര്‍ത്തിയ തീപിടിത്തമുണ്ടായ ലുലുഗോള്‍ഡിന്‍െറ കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ സൂക്ഷിക്കാന്‍ അനുമതിയില്ല. കെട്ടിടത്തിന്‍െറ റൂഫ് ടോപ് ആണ് ഷീറ്റ് വെച്ച് മറച്ച് കാന്‍റീന്‍ ആക്കി മാറ്റിയത്. കോര്‍പറേഷനില്‍ നിന്നും സ്വര്‍ണക്കട നടത്താന്‍ മാത്രം അനുമതി വാങ്ങിയ ഉടമ അനധികൃതമായിട്ടാണ് ഇവിടെ കാന്‍റീന്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. ഞായറാഴ്ച നടന്ന അപകടത്തില്‍ ഏറ്റവും അധികം ഭീതിപരത്തിയതും കെട്ടിടത്തില്‍ ഗ്യാസ് സിലിണ്ടര്‍ ഉണ്ടായിരുന്നുവെന്നതാണ്. അപകട വിവരമറിഞ്ഞത്തെിയ ഫയര്‍ ഫോഴ്സ് സംഘം രക്ഷാപ്രവര്‍ത്തനം തുടങ്ങിയ നിമിഷം മുതല്‍ കെട്ടിടത്തിലെ ഗ്യാസ് സിലിണ്ടറുകള്‍ പുറത്തത്തെിക്കാനാണ് ശ്രമിച്ചത്. രണ്ടു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഗ്യാസ് സിലിണ്ടറുകള്‍ ഉദ്യോഗസ്ഥര്‍ പുറത്തത്തെിച്ചത്. അതേസമയം, സ്ഥാപനത്തിനുണ്ടായ നാശനഷ്ടം കണക്കാക്കിയിട്ടില്ല. ഉടമ നല്‍കേണ്ട വിവരം ഇതുവരെ ഫയര്‍ ഫോഴ്സിന് കൈമാറിയിട്ടില്ല. കെട്ടിടത്തിലുണ്ടായിരുന്ന വസ്തുക്കളുടെ കണക്ക് ലഭിച്ചതിന് ശേഷം മാത്രമേ നാശനഷ്ട കണക്ക് നിശ്ചയിക്കാന്‍ കഴിയുകയുള്ളൂവെന്ന് ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.