അത്യാഹിത വിഭാഗത്തില്‍ ചികിത്സ ലഭിച്ചില്ല; ആശുപത്രിയില്‍ ബഹളവും വാക്കേറ്റവും

നാദാപുരം: ഗവ. താലൂക്ക് ആശുപത്രിയില്‍ അത്യാഹിത വിഭാഗം പ്രവര്‍ത്തനം ഒരാഴ്ചയോളമായി നിലച്ചതിനിടയില്‍ കാലില്‍ ഗുരുതരവ്രണത്തിന് ചികിത്സക്കത്തെിയ തമിഴ്നാട് സ്വദേശിക്ക് ചികിത്സ ലഭിക്കാത്തതിനെ ചൊല്ലി ആശുപത്രിയില്‍ വാക്കേറ്റവും ബഹളവും. പാറക്കടവ് ടൗണില്‍ 46 വര്‍ഷത്തോളമായി ചെരുപ്പുകുത്തിയായി ജോലിചെയ്യുന്ന തമിഴ്നാട് സ്വദേശി മുത്തുവിനാണ് (65) ഗുരുതരാവസ്ഥയില്‍ ചൊവ്വാഴ്ച വൈകീട്ടോടെ ആശുപത്രിയില്‍ കൊണ്ടുവന്നത്. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സി.കെ. ജമീലയുടെ നേതൃത്വത്തില്‍ പാലിയേറ്റിവ് പ്രവര്‍ത്തകരാണ് ഇയാളെ ആശുപത്രിയിലത്തെിച്ചത്. ഇയാള്‍ക്ക് ബന്ധുക്കളോ കുടുംബങ്ങളോ ഇല്ലാത്തതിനാല്‍ തെരുവിലാണ് കഴിഞ്ഞിരുന്നത്. കാഷ്വാലിറ്റി പ്രവര്‍ത്തനമില്ലാത്തതിനാല്‍ ഇയാള്‍ക്ക് ആദ്യം ആശുപത്രിയില്‍ ചികിത്സ ലഭിച്ചില്ല. ഏറെനേരത്തെ ബഹളത്തിനും വാക്കേറ്റത്തിനും ശേഷം കോള്‍ ഡ്യൂട്ടി ഡോക്ടര്‍ ബാബുരാജിനെ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് സി.എച്ച്. ബാലകൃഷ്ണനടക്കമുള്ളവര്‍ എത്തി വിളിച്ചുവരുത്തിയ ശേഷമാണ് ചികിത്സ നല്‍കിയത്. ഇതോടെ സംഘര്‍ഷാവസ്ഥക്ക് പരിഹാരമായി. തുടര്‍ന്ന് ഇയാളെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുകയും ചെയ്തു. ആശുപത്രിയില്‍ ഡോക്ടര്‍മാര്‍ കൂട്ടമായി അവധിയിലും സ്ഥലംമാറ്റം വഴിയും പോയതോടെ 11 പേരില്‍ ഇപ്പോള്‍ അഞ്ച് ഡോക്ടര്‍മാര്‍ മാത്രമേ ഉള്ളൂ. മകളുടെ കല്യാണത്തിന് ആശുപത്രി സൂപ്രണ്ടടക്കം അവധിയിലാണ്. നിലവിലുള്ള സ്കിന്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍ മായാ മോളിക്കാണ് സൂപ്രണ്ടിന്‍െറ ചുമതല. സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ തസ്തികകള്‍ പലതും ഒഴിഞ്ഞുകിടക്കുകയാണ്. മതിയായ എണ്ണം ഡോക്ടര്‍മാരില്ലാത്തതിനാല്‍ സ്റ്റേ ഡ്യൂട്ടിയും കാഷ്വാലിറ്റി പ്രവര്‍ത്തനവും നിലച്ചു. ഈ മാസം 21 മുതല്‍ ഉച്ചക്കുശേഷം അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുകയില്ളെന്ന് ആശുപത്രിക്കു മുന്നില്‍ അറിയിപ്പ് സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോള്‍ ഒ.പി വിഭാഗമായി മാത്രം ചുരുങ്ങിയിരിക്കുകയാണ്. മെച്ചപ്പെട്ട പശ്ചാത്തല സൗകര്യമുണ്ടായിട്ടും ആശുപത്രിയില്‍ ഡോക്ടര്‍മാരുടെ കുറവു കാരണം നിര്‍ധന രോഗികള്‍ക്കടക്കം ചികിത്സാസൗകര്യം ലഭിക്കാതായിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.