ആയഞ്ചേരി: ആയഞ്ചേരി വയലിലും പരിസരങ്ങളിലും ഇരതേടാനത്തെുന്ന ദേശാടനക്കിളികളുടെ എണ്ണം കുറയുന്നു. കാലാവസ്ഥാ വ്യതിയാനവും ഭക്ഷ്യലഭ്യതയിലുള്ള കുറവുമാണ് ഇതിന് കാരണം. ആയഞ്ചേരിയിലെ വിവിധ തുരുത്തുകള്‍ക്ക് സമീപമുള്ള വയലുകളിലാണ് പക്ഷികള്‍ ഇരതേടിയത്തെിയിരുന്നത്. നൂറുകണക്കിന് പക്ഷികളടങ്ങുന്ന കൂട്ടങ്ങളാണ് വന്നിരുന്നത്. സാധാരണയായി ജനുവരിയില്‍ എത്തുന്ന പക്ഷികള്‍ മേയ് അവസാനം കാലവര്‍ഷമാകുന്നതോടെ തിരിച്ചുപോവുകയാണ് പതിവ്. വര്‍ഷം മുഴുവന്‍ നീര്‍ക്കെട്ടുള്ള വയലുകളാണ് ഈ ഭാഗത്ത് ഉണ്ടായിരുന്നത്. അരതുരുത്തി, പൊലുതുരുത്തി, കോതുരുത്തി, എലതുരുത്തി എന്നീ തുരുത്തുകളും അതിനോട് ചേര്‍ന്നുള്ള വയലുകളും ദേശാടനക്കിളികളുടെ പ്രധാന വിഹാരകേന്ദ്രമായിരുന്നു. ദേശാടനക്കിളികള്‍ക്ക് ഇവിടെനിന്ന് വേണ്ടപോലെ തീറ്റ ലഭിച്ചിരുന്നു. നമച്ചിയും മത്സ്യങ്ങളുമായിരുന്നു ഇവയുടെ ഇഷ്ടവിഭവങ്ങള്‍. എന്നാല്‍, ആയഞ്ചേരി-വേളം കോള്‍നില വികസന പദ്ധതിയുടെ ഭാഗമായി തോടിന് ആഴവും വീതിയും കൂട്ടിയതോടെ വയലുകളില്‍ വെള്ളം കെട്ടിനില്‍ക്കുന്നത് ഇല്ലാതായി. ഇതോടെ ഭക്ഷ്യലഭ്യത കുറഞ്ഞു. ദേശാടനപ്പക്ഷികളുടെ വരവ് കുറയാന്‍ ഇതാണ് പ്രധാനകാരണം. വേനല്‍മഴയില്‍ വന്ന കുറവും വയലുകളിലും ജലാശയങ്ങളിലും വെള്ളം കുറയാനിടയാക്കിയിട്ടുണ്ട്. കറുത്ത തലയന്‍ കഷണ്ടിക്കൊക്ക് (ബ്ളാക് ഹെഡഡ് ഐബിസ്), വലിയ കൊക്കുള്ള ഓപണ്‍ ബില്‍ഡ് സ്റ്റാര്‍ക്ക് എന്നീ പക്ഷികളാണ് പ്രധാനമായും എത്തിയിരുന്നത്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍, നേപ്പാള്‍, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍നിന്നാണ് പക്ഷികള്‍ എത്താറുള്ളതെന്ന് പക്ഷിനിരീക്ഷകന്‍ ജി.കെ. പ്രശാന്ത് പറഞ്ഞു. കനാല്‍വെള്ളത്തിന്‍െറ ലഭ്യതക്കുറവും ദേശാടനപ്പക്ഷികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഇത്തവണ വളരെക്കുറച്ച് പക്ഷികള്‍ മാത്രമാണ് എത്തിയത്. നീലക്കോഴികളുടെ എണ്ണത്തിലും കുറവുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.