ചേളന്നൂര്‍: ഗ്രാമപഞ്ചായത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ തെരുവുനായശല്യം രൂക്ഷമാകുന്നു. പാലത്ത്, പള്ളിപ്പൊയില്‍, കുമാരസ്വാമി, അമ്പലത്തുകുളങ്ങര, ഏഴേ ആറ്, എട്ടേ രണ്ട്, മുതുവാട്ടുതാഴം എന്നീ ഭാഗങ്ങളില്‍ ഇവയുടെ ശല്യം അനുദിനം വര്‍ധിക്കുകയാണ്. കഴിഞ്ഞ ദിവസം എട്ടേനാലിന് സമീപം വീട്ടില്‍ രാത്രിയില്‍ പുറത്തിറങ്ങിയ സ്ത്രീയുടെ ചുരിദാറില്‍ നായ കടിച്ചു. സമാനമായ സംഭവങ്ങള്‍ ദിവസവും ആവര്‍ത്തിക്കുകയാണ്. പ്രഭാതസവാരിക്കിറങ്ങുന്നവരും പത്രവിതരണക്കാരും ഭയത്തോടെ പോവേണ്ട സ്ഥിതിയാണ്. ഇവയുടെ ആക്രമണത്തിന് പിഞ്ചുകുഞ്ഞുങ്ങളും ഇരയാവുന്നത് ഭയമിരട്ടിപ്പിക്കുന്നു. പശു, ആട്, കോഴികള്‍ എന്നിവ ഇവയുടെ ആക്രമണത്തിനിരയാകുന്ന സംഭവങ്ങളും അനവധിയാണ്. ഇത് പലപ്പോഴും കര്‍ഷകര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാക്കുന്നത്. വഴിയോരങ്ങളില്‍ മാലിന്യങ്ങള്‍ക്കൊപ്പം ഭക്ഷണാവശിഷ്ടങ്ങളും അറവുശാലകളില്‍നിന്നുള്ള മാലിന്യങ്ങളും കുന്നുകൂടുന്നത് ഇവ വര്‍ധിക്കാന്‍ കാരണമാവുന്നു. ഇരുചക്ര വാഹനങ്ങളില്‍ യാത്രചെയ്യുന്നവരെ തെരുവുനായ്ക്കള്‍ അപകടങ്ങളില്‍ ചാടിക്കുന്നത് നിത്യസംഭവമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.